തത്ത്വമസി വെൽഫയർ അസോസിയേഷൻ യോഗം
text_fieldsബഞ്ചാര ലേഔട്ട് തത്ത്വമസി വെൽഫെയർ അസോസിയേഷൻ കാര്യകാര്യസമിതി യോഗത്തിൽ പങ്കെടുത്തവർ
ബംഗളൂരു: ബഞ്ചാര ലേഔട്ട് തത്ത്വമസി വെൽഫയർ അസോസിയേഷൻ കാര്യകാര്യ സമിതി യോഗം ഡോ. മഞ്ജുഷ ദാസിന്റെ വസതിയിൽ ചേർന്നു. സ്വാമിനാഥ അയ്യർ അധ്യക്ഷത വഹിച്ചു. കന്നട രാജ്യോത്സവത്തിന്റെ ഭാഗമായി നവംബർ അവസാനവാരം സ്പോർട്സ് ഡേ സംഘടിപ്പിക്കാനും ജനുവരി ആദ്യവാരം കുടുംബസംഗമം നടത്താനും തീരുമാനിച്ചു.
സ്വാമിനാഥ അയ്യർ (രക്ഷാധികാരി), കൃഷ്ണകുമാർ കടമ്പൂര് ( ബാലഗോകുലം ആചാര്യൻ), പ്രദീഷ്, ശരത്, ഡോ. മഞ്ജുഷ ദാസ്, രഞ്ജിനി, കൃഷ്ണപ്രിയ, സന്ധ്യ സദാശിവ് എന്നിവരുടെ നേതൃത്വത്തിലുള്ള കാര്യസമിതിക്ക് രൂപം നൽകി. അടുത്തയാഴ്ച കാര്യപരിപാടികൾക്ക് അന്തിമരൂപം നൽകുമെന്നും സംസ്ഥാന ബാലഗോകുലം നേതൃത്വവുമായി ആലോചിച്ച് ബാലഗോകുലം ക്ലാസുകൾ ചിട്ടപ്പെടുത്തുമെന്നും രക്ഷാധികാരി അറിയിച്ചു. വിവരങ്ങൾക്ക്: 95396 61161
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

