തനിമ ബംഗളൂരു ചിത്രരചന മത്സരം
text_fieldsബംഗളൂരു: ശിശുദിനത്തോടനുബന്ധിച്ച് തനിമ കലാസാഹിത്യ വേദി ബംഗളൂരു ചാപ്റ്റർ കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കും. അഞ്ചു മുതൽ 14 വയസ്സു വരെയുള്ള കുട്ടികൾക്കായാണ് മത്സരം. അഞ്ചു മുതൽ എട്ടു വയസ്സ്, എട്ടുമുതൽ 11 വയസ്സ്, 11 മുതൽ 14 വയസ്സ് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായാണ് മത്സരം നടത്തുന്നത്.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ നവംബർ 13ന് മുമ്പായി അവരുടെ രചനകളുടെ സ്കാൻ കോപ്പി പേരും വയസ്സും കോൺടാക്ട് നമ്പറും ചേർത്ത് thanimabengaluru@gmail.com എന്ന ഇ-മെയിലിൽ അയക്കണം. വിജയികൾക്ക് സമ്മാനങ്ങളും പ്രശസ്തിപത്രവും നൽകുമെന്ന് പ്രസിഡന്റ് ആസിഫ് അറിയിച്ചു. വിവരങ്ങൾക്ക് 9447746636, 8891994008 നമ്പറിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

