താലൂക്ക് ആശുപത്രികളും സി.എച്ച്.സികളും 24 മണിക്കൂറും സേവനം നൽകും -മന്ത്രി
text_fieldsദിനേശ് ഗുണ്ടു റാവു
ബംഗളൂരു: താലൂക്ക് ആശുപത്രികളും കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളും (സി.എച്ച്.സി) 24 മണിക്കൂറും പ്രവർത്തിക്കണമെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു. ഗൈനക്കോളജിസ്റ്റ്, അനസ്തറ്റിസ്റ്റുകൾ, ശിശുരോഗ വിദഗ്ധർ എന്നിവരുടെ സേവനം 24 മണിക്കൂറും നിർബന്ധമാക്കിയിട്ടുണ്ട്.
തന്റെ മണ്ഡലത്തിലെ താലൂക്ക് ആശുപത്രി ജീവനക്കാരുടെ ലഭ്യതയെക്കുറിച്ചുള്ള കുഷ്ഠഗിയിലെ ബി.ജെ.പി എം.എൽ.എ ദൊഡ്ഡനഗൗഡ എച്ച്. പാട്ടീലിന്റെ ചോദ്യത്തിന് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു റാവു. എല്ലാ താലൂക്ക് ആശുപത്രികളും 24 മണിക്കൂർ സേവനം നൽകണമെന്നാണ് ആഗ്രഹം. പല സ്ഥലങ്ങളിലും ഗൈനക്കോളജിസ്റ്റും ഒരു അനസ്തറ്റിസ്റ്റും ഒരു ശിശുരോഗ വിദഗ്ധനുമാണുള്ളത്. വൈകീട്ട് നാലിനുശേഷം അവര്‍ ജോലി ചെയ്യുന്നില്ല.
ഈ സാഹചര്യം മാറണം. ഇനി മുതല്‍ രണ്ട് ഗൈനക്കോളജിസ്റ്റ്, രണ്ട് അനസ്തറ്റിസ്റ്റ്, രണ്ട് ശിശുരോഗ വിദഗ്ധർ, ഒരു റേഡിയോളജിസ്റ്റ്, ഒരു ഫിസിഷ്യൻ എന്നിവരെ നിർബന്ധിതമായി നിയമിക്കാമെന്നും റാവു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

