മാനുഷികതയിലേക്കും സാമൂഹികതയിലേക്കും പടരാനുളള പരിശീലനമാണ് റമദാൻ -ടി.മുഹമ്മദ് വേളം
text_fieldsജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തിൽ നടന്ന മസ്ജിദുർ റഹ്മ ഈദ് ഗാഹിൽ ടി. മുഹമ്മദ് വേളം പെരുന്നാൾ പ്രഭാഷണം നിർവഹിക്കുന്നു
ബംഗളൂരു: സ്വന്തത്തിലേക്ക് ചുരുങ്ങുന്നതിന് പകരം മാനുഷികതയുടെയും സാമൂഹികതയുടെയും വിശാലതയിലേക്ക് പടരാനുളള പരിശീലനമാണ് റമദാൻ വ്രതത്തിലൂടെ വിശ്വാസി ആർജിക്കുന്നതെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ടി. മുഹമ്മദ് വേളം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തിൽ സഫീന ഗാർഡനിൽ സംഘടിപ്പിച്ച മസ്ജിദുർ റഹ്മ ഈദ്ഗാഹിൽ പെരുന്നാൾ പ്രഭാഷണം നിർവഹിക്കുക്യായിരുന്നു അദ്ദേഹം. മറ്റുള്ള മനുഷ്യരുടെ വേദനകളും സങ്കടങ്ങളും അപരന്റെയല്ല, സ്വന്തമാണെന്നു തിരിച്ചറിഞ്ഞു പരിഹാരം കാണാനുള്ള പ്രവർത്തനങ്ങളിൽ സജീവമാകുവാൻ മനുഷ്യരെ പ്രാപ്തരാക്കുകയാണ് റമദാൻ.
ചെറിയ ചെറിയ അഭിപ്രായ ഭിന്നതകൾ പെരുപ്പിച്ച് മർദകർക്ക് സഹായം ചെയ്യുന്നതല്ല നമ്മുടെ വഴിയെന്നും മർദിതർക്കൊപ്പം നിന്ന് അതിനെതിരെ പോരാടുകയെന്ന ആദർശമാണെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. അവരുടെ യാതനകൾക്ക് പരിഹാരം കാണാനുള്ള പരിശ്രമമാണ് ദൈവപ്രീതിനേടാനുള്ള വഴി എന്നു നാം തിരിച്ചറിയണം. അനീതിക്കെതിരെ, അതെത്ര ശക്തമാണെങ്കിലും നീതിയുടെ പക്ഷത്തു നിലയുറപ്പിക്കണം. നീതി പുലരുകതന്നെ ചെയ്യുമെന്നതാണ് വിശുദ്ധ ഖുർആന്റെ പാഠമെന്നും അദ്ദേഹം പറഞ്ഞു. സ്തീകളും കുട്ടികളുമടക്കം നിരവധി വിശ്വാസികൾ ഈദ് ഗാഹിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

