അരാഷ്ട്രീയ യൗവനം സമൂഹത്തിന് ബാധ്യത -എസ്.വൈ.എസ്
text_fieldsബംഗളൂരു: സക്രിയ യൗവനങ്ങളാണ് രാജ്യ നിർമാണത്തിലെ പ്രതീക്ഷകളെന്നും അരാഷ്ട്രീയ യൗവനം സമൂഹത്തിനും രാജ്യത്തിനും ബാധ്യതയാണെന്നും എസ്.വൈ.എസ് ജില്ല കൗൺസിൽ അഭിപ്രായപ്പെട്ടു. യുവാക്കളെ അരാഷ്ട്രീയരാക്കുന്ന സോഷ്യൽ മീഡിയ, ലഹരി ബോധവത്കരണങ്ങൾ ആവശ്യമാണെന്നും സാമൂഹിക ബാധ്യതകളിലേക്ക് ചിന്തകൾ തിരിക്കുന്ന പഠനങ്ങൾ ഇനിയും വരണമെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു.
മഡിവാളയിൽ വാർഷിക കൗൺസിലിൽ ജഅ്ഫർ നൂറാനി അധ്യക്ഷത വഹിച്ചു. സാന്ത്വനം സെക്രട്ടറി അബ്ദുറഹ്മാൻ റസ്വി കൽക്കട്ട ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഹഫീള് സഅ്ദി നേതൃത്വം നൽകി. ബഷീർ സഅ്ദി പീനിയ, എസ്.എം.എ സെക്രട്ടറി അബ്ദുർറഹ്മാൻ ഹാജി, എസ്.എസ്.എഫ് ജില്ല സെക്രട്ടറി അൽതാഫ്, മൻസൂർ കോട്ടക്കാർ എന്നിവർ സംസാരിച്ചു. ഇബ്രാഹീം സഖാഫി പയോട്ട സ്വാഗതവും അനസ് സിദ്ദീഖി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

