എസ്.വൈ.എസ് രാഷ്ട്രരക്ഷാ സംഗമം
text_fieldsസ്വാതന്ത്ര്യദിനത്തിൽ എസ്.വൈ.എസ് ബംഗളൂരു ജില്ല കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രരക്ഷാ സംഗമത്തിൽ ഷുഹൈബ് ഫൈസി കൊളക്കെരി സംസാരിക്കുന്നു
ബംഗളൂരു: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വീരേതിഹാസം രചിച്ച ധീര രക്തസാക്ഷികളുടെ പട്ടികയിൽ മുസ്ലിംകളുടെ പങ്കും വിലമതിക്കാനാവാത്തതാണെന്നും മുസ്ലിംകൾ ഇന്ത്യൻ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയത് ചരിത്രസത്യമാണെന്നും പ്രമുഖ പണ്ഡിതനും വാഗ്മിയുമായ സുഹൈൽ ഫൈസി കൊളക്കേരി പറഞ്ഞു.
മതേതരത്വമാണ് ഇന്ത്യയുടെ മതം എന്ന പ്രമേയവുമായി എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ബംഗളൂരു ജില്ല കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രരക്ഷാ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരവധി ധീര രക്തസാക്ഷികളെ ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി സംഭാവന ചെയ്ത ഒരു സമുദായമാണ് മുസ്ലിംകളെന്നും, എന്നാൽ ഇന്നത്തെ വർഗീയ ഫാഷിസ്റ്റ് ഭരണകൂടം ആ ചരിത്ര സത്യങ്ങളെ മറച്ചുവെച്ച് വികലമായ ഇന്ത്യൻ ചരിത്രമാണ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഗമം ടി.സി. സിറാജുദ്ദീൻ ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് തങ്ങൾ അധ്യക്ഷത വഹിച്ചു. മുസ്തഫ ഹുദവി കാലടി ആമുഖ പ്രഭാഷണം നടത്തി. ഹുസൈനാർ ഫൈസി, സമദ് മൗലവി മാണിയൂർ, സലിം മിന്റ്, ഹംസ ഫൈസി, ത്വാഹിർ മിസ്ബാഹി, സാദിഖ് സുള്ള്യ തുടങ്ങിയർ സംസാരിച്ചു.
റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ, എസ്.കെ.എസ്.എസ്.എഫ്, മദ്റസ മാനേജ്മെന്റ് അസോസിയേഷൻ സംഘടനാ ഭാരവാഹികൾ പങ്കെടുത്തു. പി.എം. അബ്ദുൽ ലത്തീഫ് ഹാജി സ്വാഗതവും ശംസുദ്ദീൻ കൂടാളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

