Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right‘കുടുംബ ജീവിതത്തിലെ...

‘കുടുംബ ജീവിതത്തിലെ പ്രവാചകൻ കൂടുതൽ വായിക്കപ്പെടണം’

text_fields
bookmark_border
sys
cancel

ബം​ഗ​ളൂ​രു: പ്ര​വാ​ച​ക കു​ടും​ബ ജീ​വി​തം ആ​ധു​നി​ക സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​ണെ​ന്നും കു​ടും​ബ ബ​ന്ധ​ങ്ങ​ൾ ത​ക​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വാ​ച​ക​ൻ കൂ​ടു​ത​ൽ വാ​യി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ടെ​ന്നും എ​സ്.​വൈ.​എ​സ് ജി​ല്ല ഉ​പാ​ധ്യ​ക്ഷ​ൻ അ​ന​സ് സി​ദ്ദീ​ഖി പ​റ​ഞ്ഞു.

ജി​ല്ല ദ​അ​വ സ​മി​തി​ക്ക് കീ​ഴി​ൽ ഹ​സ​നാ​ത്ത് കോ​ള​ജി​ൽ ന​ട​ന്ന കു​ടും​ബ സം​ഗ​മ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്ത്രീ ​സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ ആ​ധു​നി​ക സ​മൂ​ഹം ഇ​പ്പോ​ഴും ഇ​രു​ളി​ൽ ത​പ്പു​മ്പോ​ൾ നൂ​റ്റാ​ണ്ടു​ക​ൾ​ക്ക് മു​മ്പ് മു​ഹ​മ്മ​ദ് ന​ബി​യു​ടെ ദ​ർ​ശ​ന​ങ്ങ​ൾ ഏ​റെ പ്ര​സ​ക്ത​മാ​വു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

സം​ഗ​മ​ത്തി​ൽ ജാ​ഫ​ർ നൂ​റാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​എം.​എ ജി​ല്ല പ്ര​സി​ഡ​ന്റ് ഹ​ക്കീം ആ​ർ.​ടി. ന​ഗ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ബ്രാ​ഹിം സ​ഖാ​ഫി പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ചു. ഫ്രീ​ഡം ക്വി​സ് വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണം ഷൗ​ക്ക​ത്ത​ലി ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു. അ​ബ്ദു​ൽ മ​ജീ​ദ് മു​സ്‍ലി​യാ​ർ പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. താ​ജു​ദ്ദീ​ൻ ഫാ​ളി​ലി സ്വാ​ഗ​ത​വും ഷം​സു​ദ്ദീ​ൻ അ​സ്ഹ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SYS District Vice President
News Summary - SYS District Vice President
Next Story