കാരുണ്യ സ്പർശവുമായി എസ്.വൈ.എസ്
text_fieldsഎസ്.വൈ.എസ് ബംഗളൂരു ജില്ല കമ്മിറ്റിയുടെ കീഴിൽ നിംഹാൻസ്, കിഡ്വായി ഹോസ്പിറ്റലുകളിലേക്ക് വീൽ ചെയറുകൾ കൈമാറിയപ്പോൾ
ബംഗളൂരു: എസ്.വൈ.എസ് ബംഗളൂരു ജില്ലാ കമ്മിറ്റിയുടെ കീഴിൽ നിംഹാൻസ്, കിഡ്വായി ഹോസ്പിറ്റലുകളിലേക്ക് വീൽ ചെയറുകൾ വിതരണം ചെയ്തു. ഒരാഴ്ച മുമ്പ് ശിവാജി നഗറിലെ രണ്ടു ഹോസ്പിറ്റലുകളിലും വീൽചെയർ കൈമാറിയിരുന്നു.
നിംഹാൻസിൽ നടന്ന ചടങ്ങിൽ ആശുപത്രി അധികൃതരോടൊപ്പം സാന്ത്വന സെക്രട്ടറി അബ്ദുൽ റഹ്മാൻ, വൈസ് പ്രസിഡന്റ് ബഷീർ സഅദി പീനിയ, ജില്ല സെക്രട്ടറി ഇബ്രാഹിം സഖാഫി പയോട്ട, നാസർ, താജുദ്ദീൻ ഫാളിലി, ഫിർദൗസ്, എസ്.എം.എ സെക്രട്ടറി അബ്ദുറഹ്മാൻ ഹാജി, ശംസുദ്ദീൻ അസ്ഹരി, ശിഹാബ് തുടങ്ങിയവർ നേതൃത്വം നൽകി.

