സിമ്പോസിയം ഇന്ന്
text_fieldsബംഗളൂരു: ഫോറം ഫോർ ഡെമോക്രസി ആൻഡ് കമ്യൂണൽ അമിറ്റി (എഫ്.ഡി.സി.എ) കർണാടക ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച സിമ്പോസിയം സംഘടിപ്പിക്കും. രാവിലെ 10ന് ബംഗളൂരു ക്വീൻസ് റോഡിലെ ദാറുസ്സലാം ബിൽഡിങ്ങിലെ ബിഫ്റ്റ് ഹാളിൽ നടക്കുന്ന സിമ്പോസിയത്തിൽ മുൻ ജഡ്ജി ജസ്റ്റിസ് എച്ച്.എൻ. നാഗമോഹൻദാസ് അധ്യക്ഷത വഹിക്കും. ആക്ടിവിസ്റ്റും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷൺ മുഖ്യപ്രഭാഷണം നടത്തും. മാധ്യമപ്രവർത്തകൻ ആകാർ പട്ടേൽ, അക്യുറ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. താഹ മതീൻ, എദ്ദേളു കർണാടക സെൻട്രൽ വർക്കിങ് ഗ്രൂപ് അംഗം താരാ റാവു എന്നിവർ സംസാരിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

