കമ്പളയിൽ പുതിയ റെക്കോഡ് കുറിച്ച് സ്വരൂപ് കുമാർ
text_fieldsകുളൂരിൽ നടന്ന റാം-ലക്ഷ്മണ കമ്പളയിൽ നിന്ന്
മംഗളൂരു: പോത്തുകളുടെ കുതിപ്പിൽ പുതിയ റെക്കോഡ് പിറന്നു.8.69 സെക്കൻഡിൽ 100 മീറ്റർ റെക്കോഡാണ് 10.87 സെക്കൻഡിൽ 125 മീറ്റർ പൂർത്തിയാക്കി മറികടന്നത്. പ്രശസ്ത കമ്പള ഓട്ടക്കാരൻ ശ്രീനിവാസ ഗൗഡ നാല് വർഷം മുമ്പ് സ്ഥാപിച്ച റെക്കോഡ് ദേശീയ, അന്തർദേശീയ ശ്രദ്ധ ആകർഷിച്ചിരുന്നു. മാസ്റ്റിക്കാട്ടെ സ്വരൂപ് കുമാറാണ് റെക്കോഡ് ഭേദിച്ചത്.
കുളൂരിൽ നടന്ന റാം-ലക്ഷ്മണ കമ്പളയിലാണ് സന്ദീപ് ഷെട്ടി ബഡഗബെട്ടുവിന്റെ ഉടമസ്ഥതയിലുള്ള എരുമകൾ സീനിയർ ‘നെഗിലു’വിഭാഗം ഫൈനലിൽ 125 മീറ്റർ ട്രാക്ക് 10.87 സെക്കൻഡിൽ പൂർത്തിയാക്കി പുതിയ റെക്കോഡ് സൃഷ്ടിച്ചത്. സെമിഫൈനലിൽ ഇതേ ജോടി എരുമകളായ സന്തുവും പഞ്ചയും 125 മീറ്റർ ഓട്ടത്തിന് 11.06 സെക്കൻഡ് സമയം എടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

