സ്വാമി വേദവർധന തീർഥ ഷിരൂർ മഠാധിപതിയായി
text_fieldsസ്ഥാനമൊഴിയുന്ന പുത്തിഗെ മഠാധിപതി സ്വാമി സുഗുണേന്ദ്ര തീർഥ ചുമതലയേൽക്കുന്ന ഷിരൂർ മഠാധിപതി സ്വാമി വേദവർധന തീർഥക്ക് ആശംസ നേരുന്നു
മംഗളൂരു: ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഞായറാഴ്ച നടന്ന പര്യായ മഹോത്സവത്തിൽ ഷിരൂർ മഠാധിപതി വേദവർധന തീർഥ സ്വാമിജി പീഠാധിപതിയായി. ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെയും മഠത്തിന്റെയും ദൈനംദിന കാര്യങ്ങൾ രണ്ട് വർഷത്തേക്ക് കൈകാര്യം ചെയ്യാനുള്ള അവകാശം ഇതോടെ ഇദ്ദേഹത്തിനായി.
സ്ഥാനമൊഴിയുന്ന പുത്തിഗെ മഠാധിപതി സുഗുണേന്ദ്ര തീർഥ സ്വാമിജി ഷിരൂർ മഠാധിപതിയെ സ്വാഗതം ചെയ്യുകയും അധികാര കൈമാറ്റത്തിന്റെ അടയാളമായി മാധവാചാര്യർ നൽകിയ അക്ഷയപാത്രവും സത്തുഗവും സമ്മാനിക്കുകയും ചെയ്തു.
ചടങ്ങിന് മുന്നോടിയായി ഞായറാഴ്ച പുലർച്ചെ ജോഡുകാട്ടെയിൽ നിന്ന് മഠത്തിലേക്ക് ഗംഭീര ഘോഷയാത്ര നടത്തി. കൗപിലെ ദണ്ഡതീർഥത്തിൽ രാത്രി വൈകി ആചാരപരമായ പുണ്യസ്നാനം പൂർത്തിയാക്കിയ ശേഷം ഷിരൂർ മഠാധിപതി ജോഡുക്കട്ടെയിലെത്തി, അവിടെ അദ്ദേഹത്തിന് ആചാരപരവും ഗംഭീരവുമായ സ്വീകരണം നൽകി. ജോഡുകട്ടെയിൽ ദേവന് പ്രാർഥന അർപ്പിക്കുകയും ഘോഷയാത്രയായി പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്തു.
വിവിധ മഠങ്ങളിലെ പുരോഹിതന്മാർ ഘോഷയാത്രയിൽ പങ്കെടുത്തു. ജനപ്രതിനിധികളും പ്രമുഖ വ്യക്തികളും സന്നിഹിതരായിരുന്നു. ആയിരക്കണക്കിന് ഭക്തർ പരിപാടി കാണാൻ തെരുവുകളിൽ അണിനിരന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

