സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsബംഗളൂരു: റമദാൻ 21ാം രാവിൽ ശിവാജി നഗർ മില്ലേഴ്സ് റോഡിലെ ഖുദ്ദൂസ് സാഹിബ് ഈദ്ഗാഹ് മൈതാനിയിൽ കർണാടക മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന റൂഹാനി ഇജ്തിമ പരിപാടിക്കായി സ്വാഗതസംഘം രൂപവത്കരിച്ചു.
ഇബ്രാഹീം ബാഫഖി തങ്ങൾ, മുൻ കേന്ദ്ര മന്ത്രി സി.എം. ഇബ്രാഹിം, മുൻ വഖഫ് ബോർഡ് ചെയർമാൻ ശാഫി സഅ്ദി, വില്ലേജ് ഇബ്രാഹിം, എച്ച്.എം. അബൂബക്കർ, സബീർ അസ്റത്ത്, ഉസ്മാൻ ശരീഫ്, ബഷീർ സഅ്ദി, ഇബ്രാഹീം സഖാഫി നെല്ലൂർ, അബ്ദുൽ ഹകീം, അബ്ദുൽ റഹിമാൻ ഹാജി ഉൾപ്പെടെ 313 അംഗ സ്വാഗതസംഘമാണ് രൂപവത്കരിച്ചത്.
ശിവാജി നഗറിൽ നടന്ന രൂപവത്കരണ യോഗം ഹുസെൻ മിസ്ബാഹി ഉദ്ഘാടനം നിർവഹിച്ചു. അബ്ദുൽ റഹ്മാൻ ഹാജി അധ്യക്ഷത വഹിച്ചു.
ബഷീർ സഹദി പീനിയ, അനസ് ശിറിയ, ഇബ്രാഹീം സഖാഫി നെല്ലൂർ, മുജീബ് സഖാഫി കൂട്ടായി, അബ്ദുൽ നാസർ അസനി, അബ്ദുൽ ഹകീം, ലത്തീഫ് നഈമി, ഇബ്രാഹീം സഖാഫി പയോട്ട എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

