ജയനഗറിൽ ഇന്നുമുതൽ സ്വദേശിമേള
text_fieldsrepresentation image
ബംഗളൂരു: ജയനഗര്‍ ചന്ദ്രഗുപ്ത മൗര്യ മൈതാനിയില്‍ സ്വദേശി ജാഗരണ്‍ മഞ്ചിന്റെ ആഭിമുഖ്യത്തിൽ സ്വദേശി മേള ബുധനാഴ്ച ആരംഭിക്കും. പ്രാദേശിക ഉൽപാദകര്ക്ക് വിപണി കണ്ടെത്താനും സ്വദേശി ഉല്പന്നങ്ങള് ജനങ്ങള്‍ക്ക് പരിചയപ്പെടുത്താനും ലക്ഷ്യമിട്ട് ഫെബ്രുവരി 11 വരെയാണ് മേള സംഘടിപ്പിക്കുന്നത്.
225ലേറെ ഉൽപാദകർ വിവിധ ഉല്പന്നങ്ങളുമായി മേളയിലെത്തും. മുപ്പതിലേറെ നാടൻ ഭക്ഷണ സ്റ്റാളുകളുമുണ്ടാകും. സ്വയംതൊഴില്‍ പരിശീലനം, ആയുര്‍വേദ ക്യാമ്പ്, ടെറസ് ഗാര്ഡന് പരിശീലനം, നിത്യോപയോഗ സാധനങ്ങളുടെ നിർമാണ ക്യാമ്പ് തുടങ്ങിയവ മേളയില്‍ നടക്കും. ദിനേന വിവിധ കലാപരിപാടികള്‍ അരങ്ങേറും. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

