സ്വദേശി ദർസ് സമ്പൂർണ വിജയം -മുസ്തഫ ഹുദവി ബൊമ്മനഹള്ളി
text_fieldsഎസ്.കെ.എസ്.എസ്.എഫ് ബാംഗ്ലൂർ ജില്ല കമ്മിറ്റിയുടെ കീഴിൽ ബൊമ്മനഹള്ളി യൂനിറ്റ് രൂപവത്കരണ യോഗത്തില്‍ നിന്ന്
ബംഗളൂരു: എസ്.കെ.എസ്.എസ്.എഫ് ബാംഗ്ലൂർ ജില്ലാ കമ്മിറ്റിയുടെ കീഴിൽ ബൊമ്മനഹള്ളി യൂനിറ്റ് രൂപീകരണ യോഗം നടന്നു. ബൊമ്മനഹള്ളി മഹല്ല് ഖത്തീബ് മുസ്തഫ ഹുദവി ഉദ്ഘാടനം ചെയ്തു. പ്രവാസികളായ വിദ്യാര്‍ഥികൾക്കും യുവാക്കൾക്കും ദീനീ വിജ്ഞാനവും സംഘടനാ ബോധവും നൽകുന്നതിൽ സ്വദേശി ദർസ് പദ്ധതി സമ്പൂർണ്ണ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. സിദ്ധീഖ് റഹ്മാനി അധ്യക്ഷത വഹിച്ചു. ബംഗളൂരുവിലെ എല്ലാ മേഖലകളിലും എസ്.കെ.എസ്.എസ്.എഫ് യൂനിറ്റുകൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത യോഗം ചർച്ച ചെയ്തു.
ജില്ല ജന സെക്രട്ടറി കെ.കെ. സലീം സംഘടനാ പദ്ധതികൾ വിശദീകരിച്ചു. വരും ദിവസങ്ങളിൽ ബൊമ്മനഹള്ളി യൂനിറ്റ് പരിധിയിൽ വിപുലമായ വിദ്യാഭ്യാസ-സേവന പ്രവർത്തനങ്ങൾ നടപ്പാക്കാൻ യോഗം തീരുമാനിച്ചു. ജില്ലാ ട്രഷറർ സി.എച്ച്. ഷാജൽ കമ്മിറ്റി രൂപവത്കരണത്തിന് നേതൃത്വം നൽകി. സ്റ്റേറ്റ് സെക്രട്ടറി സാദിഖ് സുല്ലിയ പുതിതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ പ്രഖ്യാപനം നിർവഹിച്ചു. ബഷീർ ബൊമ്മനഹള്ളി, അബ്ദുൽ ലത്തീഫ്, ശംസുദ്ധീൻ കൗസരി, സഫാദ്, ഫാറൂഖ്, സൈഫുദ്ധീൻ തുടങ്ങിയവർ സംബന്ധിച്ചു. ഇഹ്സാൻ സ്വാഗതവും നിബ്രാസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

