Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസു​വ​ർ​ണ സം​ഗ​മം...

സു​വ​ർ​ണ സം​ഗ​മം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
inauguration
cancel
camera_alt

സു​വ​ർ​ണ ക​ർ​ണാ​ട​ക കേ​ര​ള സ​മാ​ജം ബാം​ഗ്ലൂ​ർ ഈ​സ്റ്റ് സോ​ൺ സം​ഘ​ടി​പ്പി​ച്ച ‘സു​വ​ർ​ണ

സം​ഗ​മം’ മ​ന്ത്രി കെ.​ജെ. ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ബം​ഗ​ളൂ​രു: സു​വ​ർ​ണ ക​ർ​ണാ​ട​ക കേ​ര​ള സ​മാ​ജം ബാം​ഗ്ലൂ​ർ ഈ​സ്റ്റ് സോ​ൺ സം​ഘ​ടി​പ്പി​ച്ച ‘സു​വ​ർ​ണ സം​ഗ​മം 2024’ ലിം​ഗ​രാ​ജ​പു​രം കാ​മ്പ​സ് ക്രൂ​സൈ​ഡ് ഫോ​ർ ക്രൈ​സ്റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ക​ർ​ണാ​ട​ക ഊ​ർ​ജ മ​ന്ത്രി കെ.​ജെ. ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ന്ന​ട ര​ക്ഷ​ണ​വേ​ദി പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ ഷെ​ട്ടി, മു​ൻ എം.​പി രാ​ജീ​വ് ഗൗ​ഡ, ഭീ​മ ജ്വ​ല്ല​റി സെ​യി​ൽ​സ് ഹെ​ഡ് ജോ ​ആ​ന്‍റ​ണി, സി​ജീ​ഷ് പി. ​ശ​ങ്ക​ര​ൻ, കെ.​കെ. സു​ധീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഔ​സേ​പ്പ​ച്ച​ൻ, സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ ര​മേ​ഷ് പി​ഷാ​ര​ടി എ​ന്നി​വ​ർ ചേ​ർ​ന്ന് സു​വ​നീ​ർ റി​ലീ​സ് ചെ​യ്തു. ഈ​സ്റ്റ് സോ​ൺ ചെ​യ​ർ​മാ​ൻ കെ.​വി. ബാ​ഹു​ലേ​യ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ ജേ​ക്ക​ബ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ആ​ർ. രാ​ജേ​ന്ദ്ര​ൻ, ഈ​സ്റ്റ് ശാ​ഖ അ​ഡ്വൈ​സ​ർ കെ.​ജെ. ബൈ​ജു, മ​ഞ്ജു​നാ​ഥ് കെ.​എ​സ്, എ. ​രാ​ജു, നെ​ൽ​സ​ൺ മാ​ത്യു, ബി​ജു ജോ​സ​ഫ്, മാ​യ കൃ​ഷ്ണ​കു​മാ​ർ, അ​ജി​ത് ബാ​ബു എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.

വൈ​കീ​ട്ട് മെ​ഗാ പ്രോ​ഗ്രാ​മി​ൽ ഔ​സേ​പ്പ​ച്ച​ൻ ന​യി​ച്ച സം​ഗീ​ത വി​രു​ന്നും പി​ന്ന​ണി ഗാ​യി​ക രാ​ജ​ല​ക്ഷ്മി, ര​തീ​ഷ് ബാ​ബു, അ​പ​ർ​ണ, ന​സീ​ർ മി​ന്ന​ലെ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗാ​ന​മേ​ള​യും ഫ്യൂ​ഷ​നും ഉ​ണ്ടാ​യി​രു​ന്നു. അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്കു​ള്ള ഹ​രീ​ഷ് മെ​മ്മോ​റി​യ​ൽ മെ​റി​റ്റ് അ​വാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ത്തി.

സാ​ഹി​ത്യ​കാ​ര​നും കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വു​മാ​യ സു​ധാ​ക​ര​ൻ രാ​മ​ന്ത​ളി​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. 2016 ൽ ​ബാം​ഗ്ലൂ​ർ ഈ​സ്റ്റ് സോ​ൺ ആ​രം​ഭി​ച്ച ചാ​രി​റ്റി ക്ലി​നി​ക് ആ​യ സു​വ​ർ​ണ ക്ലി​നി​ക്കി​ന്‍റെ വി​ക​സ​ന​ത്തി​നാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore News
News Summary - Suvarna Sangamam celebrated
Next Story