സുവർണ പ്രതിഭാ സംഗമ മേളം സംഘടിപ്പിച്ചു
text_fieldsസുവർണ കർണടക കേരള സമാജം ആവലഹള്ളി സോൺ സംഘടിപ്പിച്ച സുവർണ പ്രതിഭാ സംഗമ മേളത്തില്‍നിന്ന്
ബംഗളൂരു: സുവർണ കർണാടക കേരള സമാജം ആവലഹള്ളി സോൺ സുവർണ പ്രതിഭാ സംഗമ മേളത്തിൽ കവിതാ രചനാ മത്സരവും നൃത്ത മത്സരവും സംഘടിപ്പിച്ചു.
എസ്.കെ.കെ.എസ് ആവലഹള്ളി സോൺ ചെയർപേഴ്സൺ ഷീബ ഷാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ബൈജു, ജില്ലാ പ്രസിഡന്റ് സന്തോഷ്, സമാജ സ്ഥാപക അംഗം രാജൻ ജേക്കബ് എന്നിവർ സംസാരിച്ചു. എസ്.കെ.കെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജെ. ബൈജു, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ശശിധരൻ, ജില്ലാ പ്രസിഡന്റ് സന്തോഷ് തൈക്കാട്ടിൽ, ജില്ല സെക്രട്ടറി കെ.എസ്. മഞ്ജുനാഥ്, ജില്ലാ ട്രഷറർ പി.സി. ഫ്രാൻസിസ്, എസ്.കെ.കെ.എസ് സ്ഥാപക അംഗം രാജൻ ജേക്കബ്, സോൺ കൺവീനർ വി.കെ. ബിപിൻ, വൈസ് ചെയർമാൻ സജീഷ്, ജോയിന്റ് കൺവീനർമാരായ ഹരിദാസൻ, സന്തോഷ്, ബോർഡ് അംഗങ്ങളായ വി.കെ. ഷാജി, എം. മുരളി, സാഹിത്യ സംസ്കാരിക പ്രവർത്തകരായ ശാന്തകുമാര്‍ എലപ്പുളളി, ഡോക്ടർ വി.കെ. ദീപ, സുദേവൻ പുത്തൻച്ചിറ എന്നിവർ പങ്കെടുത്തു. വിജയികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. ഫിനാൻസ് കൺവീനർ സ്വാഗതവും അവിന ബിപിൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

