സുവർണ കർണാടക വനിത വിഭാഗം രൂപവത്കരിച്ചു
text_fieldsസുവർണ കർണാടക കേരള സമാജം ബംഗളൂരു ഈസ്റ്റ് സോൺ വനിത വിഭാഗം രൂപവത്കരണച്ചടങ്ങ് ഡോ. രജനി സതീഷ് ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: സുവർണ കർണാടക കേരള സമാജം ബംഗളൂരു ഈസ്റ്റ് സോൺ വനിത വിഭാഗം രൂപവത്കരിച്ചു. കമ്മനഹള്ളിയിലെ റോയൽ സെറിനിറ്റി ഹോട്ടലിൽ നടത്തിയ ചടങ്ങ് സുവർണ ക്ലിനിക് ഇൻചാർജ് ഡോ. രജനി സതീഷ് ഉദ്ഘാടനം ചെയ്തു.
വനിത വിഭാഗം കൺവീനറായി മായ കൃഷ്ണകുമാറിനെയും ജോയൻറ് കൺവീനർമാരായി അഡ്വ. എം.ജി. ദീപ്തി, നിത്യ ഉണ്ണികൃഷ്ണൻ, റിൻസി മാത്യു, ആശ ഗംഗാധരൻ എന്നിവരടക്കം 25 അംഗ കമ്മിറ്റിയും തെരഞ്ഞെടുത്തു. ശാഖ ചെയർമാൻ കെ.വി. ബാഹുലേയൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.ജെ. ബൈജു , ജില്ല പ്രസിഡൻറ് ഷാജൻ ജോസഫ്, കൺവീനർ ബിജു ജോസഫ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

