സുവർണ കർണാടക മതസൗഹാർദ സംഗമവും ഇഫ്താർ മീറ്റും
text_fieldsസുവർണ കർണാടക കേരള സമാജം കോറമംഗല സോണിന്റെ ആഭിമുഖ്യത്തിൽ നടന്ന മതസൗഹാർദ സംഗമവും ഇഫ്താർ മീറ്റും രാമലിംഗ റെഡ്ഡി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: സുവർണ കർണാടക കേരള സമാജം കോറമംഗല സോണിന്റെ ആഭിമുഖ്യത്തിൽ മതസൗഹാർദ സംഗമവും ഇഫ്താർമീറ്റും സംഘടിപ്പിച്ചു. മടിവാളയിൽ നടന്ന പരിപാടി രാമലിംഗ റെഡ്ഡി എം.എൽ.എ ഉദ്ഘാടനം ചെയ്തു.ആഘോഷങ്ങൾ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും ഒത്തുകൂടലാവണമെന്നും, ദൈവ സ്നേഹത്തിന്റെ പ്രതിഫലനങ്ങളാണ് മതങ്ങളെന്നും സഹനത്തിന് ശേഷമാണ് ഉയിർപ്പുള്ളതെന്നാണ് എല്ലാ മതങ്ങളും പഠിപ്പിക്കുന്നതെന്നും സംഗമത്തിൽ സംസാരിച്ച പലരും ചൂണ്ടിക്കാട്ടി.
മലയാളികളുടെ ഒത്തൊരുമയെയും ആത്മാർഥതയെയും അഭിനന്ദിച്ച രാമലിംഗ റെഡ്ഡി, തന്റെ വിജയങ്ങൾക്ക് പിന്നിൽ മലയാളികളുടെ പ്രവർത്തന ഊർജവുമുണ്ടെന്ന് പറഞ്ഞു.സുവർണ കർണാടക കേരള സമാജം കോരമംഗല ശാഖ ചെയർമാൻ മെറ്റിഗ്രേസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജെ ബൈജു, റവ. ഫാ. തോമസ് പാറയിൽ, സ്വാമി സ്വരൂപ ചൈതന്യ, റാഷിദ് മൗലവി, എസ്.ജി പാളയ കോർപറേറ്റർ മഞ്ജുനാഥ്, യൂത്ത് കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ, എസ്.കെ.കെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ശശിധരൻ, ബംഗളൂരു ജില്ല പ്രസിഡന്റ് ഷാജൻ കെ. ജോസഫ്,
സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ബിജു കോലംകുഴി, മുൻ പ്രസിഡന്റ് രാജൻ ജേക്കബ്, ശാഖാ നേതാക്കളായ അടൂർ രാധാകൃഷ്ണൻ, ഷാജു, മധു എന്നിവർ സംസാരിച്ചു.രോഗംമൂലം സാമ്പത്തിക പ്രയാസമനുഭവിക്കുന്നവർക്ക് ധനസഹായം ചടങ്ങിൽ വിതരണം ചെയ്തു. വിഭവ സമൃദ്ധമായ ഇഫ്താർ വിരുന്നോടെ സംഗമം സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

