സുവർണ കർണാടക മൈസൂരു യോഗം
text_fieldsസുവർണ കർണാടക മൈസൂരു ജില്ല കമ്മിറ്റിയുടെ ജനറൽ ബോഡി യോഗം സംസ്ഥാന പ്രസിഡന്റ് രാജൻ ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: സുവർണ കർണാടക മൈസൂരു ജില്ല കമ്മിറ്റിയുടെ ജനറൽ ബോഡി യോഗം മൈസൂരുവിൽ നടന്നു. കർണാടക പ്രസിഡന്റ് രാജൻ ജേക്കബ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ജോർജ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി രാജേന്ദ്രൻ, ട്രഷറർ അനിൽ പ്രകാശ്, അഡ്വ. സത്യൻ പുത്തൂർ, മൈസൂരു ജില്ല സെക്രട്ടറി ഹരിനാരായണൻ, ട്രഷറർ മധു എന്നിവർ പങ്കെടുത്തു.
പുതിയ ഭാരവാഹികളായി ജോർജ് കുമാർ (പ്രസി), കെ. ഹരി നാരായണൻ (സെക്ര.), ഒ.ആർ. മധു (ട്രഷ.), അഡ്വ. ബാബുരാജ്, പവിത്രൻ (വൈസ് പ്രസിഡന്റുമാർ), സി.എം. തോമസ്, മണികണ്ഠൻ (ജോ. സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.

