സുവർണ കർണാടക കേരള സമാജം വനിതദിനാഘോഷം നടത്തി
text_fieldsസുവർണ കർണാടക കേരള സമാജം ബാംഗ്ലൂർ ഈസ്റ്റ് സോൺ വനിത വിഭാഗം സംഘടിപ്പിച്ച വനിതദിനാഘോഷം ശാന്തി മേനോൻ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: സുവർണ കർണാടക കേരള സമാജം ബാംഗ്ലൂർ ഈസ്റ്റ് സോൺ വനിത വിഭാഗം സംഘടിപ്പിച്ച വനിതദിനാഘോഷം ഡീൻസ് അക്കാദമി പ്രിൻസിപ്പലും മെട്രോമാൻ ഇ. ശ്രീധരന്റെ മകളുമായ ശാന്തി മേനോൻ ഉദ്ഘാടനം ചെയ്തു. ബാംഗ്ലൂർ സെൻട്രൽ എം.പി പി.സി. മോഹൻ, മുൻ കോർപറേറ്റർ പത്മനാഭ റെഡ്ഡി തുടങ്ങിയവർ സംബന്ധിച്ചു. വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കമ്മനഹള്ളിയിലെ റോയൽ സെറിനിറ്റി ഹാളിൽ നടന്ന ചടങ്ങിൽ വനിത വിഭാഗം കൺവീനർ മായ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.
ശാഖ ചെയർമാൻ കെ.വി. ബാഹുലേയൻ, ജില്ല പ്രസിഡന്റ് സന്തോഷ് തൈക്കാട്ടിൽ, ശാഖ അഡ്വൈസർ കെ.ജെ. ബൈജു, കൺവീനർ ബിജു ജോസഫ്, വൈസ് ചെയർമാൻ അജിത് ബാബു, ഫൈനാൻസ് കൺവീനർ അനു ലക്ഷ്മൺ, വനിത വിഭാഗം ഭാരവാഹികളായ റെൻസി മാത്യു, ബിന്ദു സുഗുണൻ എന്നിവർ സംസാരിച്ചു.

