ഭക്ഷ്യവിഷബാധയെന്ന് സംശയം; പിതാവും രണ്ടു മക്കളും മരിച്ചു
text_fieldsബംഗളൂരു: റായ്ച്ചൂരിൽ ഗൃഹനാഥനും രണ്ടു മക്കളും മരിച്ചു. ഭാര്യയെയും മറ്റു രണ്ടു മക്കളെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയേറ്റതാണ് മരണകാരണമെന്ന് പൊലീസ് കരുതുന്നു. റായ്ച്ചൂർ കവിറ്റാലിന് സമീപം കെ. തിമ്മാപൂർ വില്ലേജിലെ രമേശ് (36), പെൺമക്കളായ നാഗമ്മ (എട്ട്), ദീപ (ആറ്) എന്നിവരാണ് മരിച്ചത്. രമേശിന്റെ ഭാര്യ പത്മ, മക്കളായ കൃഷ്ണ, ചൈത്ര എന്നിവരെ ലിംഗസുഗൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ചു കിടന്നതായിരുന്നു ആറംഗ കുടുംബം. പിന്നീട് കടുത്ത വയറുവേദന അനുഭവപ്പെട്ടതോടെ പുലർച്ച മൂന്നോടെ രമേശ് ബന്ധുക്കളെ വിവരമറിയിച്ചു. അവരെത്തി എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മൂന്നുപേർ മരണത്തിന് കീഴടങ്ങി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

