സൂര്യ കിരൺ എയ്റോബാറ്റിക് ഷോ ഒക്ടോബർ ഒന്നിന്
text_fieldsമൈസൂരു ദസറ ആഘോഷത്തിന്റെ മുന്നോടിയായി നടന്ന വ്യോമസേനയുടെ സാരംഗ് ടീമിന്റെ വ്യോമാഭ്യാസ പ്രകടനം
ബംഗളൂരു: കാഴ്ചക്കാരെ ശ്വാസം പിടിച്ചിരുത്തുന്ന വിസ്മയകരമായ ആകാശപ്രകടനങ്ങളുമായി ഇന്ത്യൻ വ്യോമസേനയുടെ സൂര്യ കിരൺ എയ്റോബാറ്റിക് ടീം വീണ്ടുമെത്തുന്നു.
മൈസൂരു ദസറയുടെ ഭാഗമായി ബന്നിമണ്ഡപ് പരേഡ് ഗ്രൗണ്ടിൽ ഒക്ടോബർ ഒന്നിന് വൈകീട്ട് നാലിനാണ് പ്രകടനം. ഇന്ത്യൻ വ്യോമസേനയുടെ അംബാസഡർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സൂര്യ കിരൺ എയ്റോബാറ്റിക് ടീം 2023ലെ ദസറക്കും ആകാശത്ത് ദൃശ്യവിരുന്നൊരുക്കിയിരുന്നു.
അജയ് ദാശരഥിയാണ് ഗ്രൂപ് ക്യാപ്റ്റൻ. പാസുള്ളവർക്ക് മാത്രമേ പരേഡ് ഗ്രൗണ്ടിലേക്ക് പ്രവേശനം അനുവദിക്കൂ. ടീമിന്റെ പരിശീലന പ്രകടനം 30നാണ്. പൊതുജനങ്ങൾക്ക് പ്രവേശനമില്ല. സാരംഗ് എയ്റോബാറ്റിക് എയർ ഡിസ്പ്ലേ സംഘത്തിന്റെ എയർഷോ കഴിഞ്ഞ ദിവസം നടന്നിരുന്നു. അഞ്ച് ഹെലികോപ്റ്ററുകളാണ് ഇതിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

