കുടക് മേഖലയിൽ നിരീക്ഷണം ശക്തമാക്കും -ആഭ്യന്തരമന്ത്രി
text_fieldsബംഗളൂരു: കേരളവുമായി അതിർത്തി പങ്കിടുന്ന കർണാടകയിലെ കുടക് മേഖലയിൽ നിരീക്ഷണം ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. ക്രിമിനൽ പ്രവർത്തനങ്ങൾ തടയുന്നതിന് മുൻകരുതലെന്ന നിലയിലാണ് നടപടി. ദക്ഷിണ കന്നടയിലെ സുള്ള്യയിൽ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ കേരളത്തിലേക്ക് കടന്നിരുന്നെന്ന ആരോപണത്തെ തുടർന്നാണ് അതിർത്തി മേഖലയിൽ നിരീക്ഷണം ശക്തമാക്കുന്നത്.
പുറത്തുനിന്ന് കുടകിലേക്കെത്തുന്നവരെ പരിശോധനക്ക് വിധേയമാക്കാൻ പൊലീസിന് ആഭ്യന്തരമന്ത്രി നിർദേശം നൽകി. കർണാടകയിൽ കുറ്റകൃത്യം നടത്തി കേരളത്തിലേക്ക് മുങ്ങുന്നവരും കേരളത്തിൽ കുറ്റകൃത്യം നടത്തി കർണാടകയിലേക്ക് കടക്കുന്നവരുമുണ്ട്.
എല്ലാവരെയും കർശന പരിശോധനക്ക് വിധേമാക്കുമെന്നും നിരീക്ഷണത്തിനായി കുടകിന്റെ വിവിധ ഭാഗങ്ങളിൽ 95 സി.സി.ടി.വി കാമറകൾ സ്ഥാപിച്ചതായും ആഭ്യന്തരമന്ത്രി പറഞ്ഞു. അതേസമയം, അതിർത്തിയിൽ പരിശോധന ശക്തമാക്കിയാൽ പതിവായി കുടക്, മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിലേക്കുള്ള യാത്രികരെയും അത് വലക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

