Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകവർച്ച: ബംഗളൂരു-മൈസൂരു...

കവർച്ച: ബംഗളൂരു-മൈസൂരു ദേശീയപാതയിൽ നിരീക്ഷണം ശക്തമാക്കി

text_fields
bookmark_border
കവർച്ച: ബംഗളൂരു-മൈസൂരു ദേശീയപാതയിൽ നിരീക്ഷണം ശക്തമാക്കി
cancel

ബം​ഗ​ളൂ​രു: ക​വ​ർ​ച്ച സം​ഭ​വ​ങ്ങ​ൾ വ​ർ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ബം​ഗ​ളൂ​രു-​മൈ​സൂ​ർ ദേ​ശീ​യ​പാ​ത​യി​ൽ മാ​ണ്ഡ്യ പൊ​ലീ​സ് പ​ട്രോ​ളി​ങ് ശ​ക്ത​മാ​ക്കി. രാ​ത്രി​കാ​ല​ങ്ങ​ളി​ലാ​ണ് പ​ട്രോ​ളി​ങ്. മാ​ണ്ഡ്യ ജി​ല്ല​യി​ൽ വ​രു​ന്ന ഹൈ​വേ​യു​ടെ 55 കി.​മീ. ഭാ​ഗ​ത്ത് ര​ണ്ട് മാ​സ​ത്തി​നി​ടെ വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലാ​യി മൂ​ന്ന് കാ​റു​ക​ൾ ത​ട​ഞ്ഞ് ആ​ളു​ക​ളെ കൊ​ള്ള​യ​ടി​ച്ചു. സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ണ്ഡ്യ പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

ജൂ​ലൈ ഒ​ന്നി​ന് ചി​കി​ത്സ​ക്ക് ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന മു​ത്ത​പ്പ​യെ മ​ദ്ദൂ​രി​ന് സ​മീ​പം അ​ക്ര​മി​ക​ൾ ക​വ​ർ​ച്ച​ക്കി​ര​യാ​ക്കി​യി​രു​ന്നു. യാ​ത്ര​ക്കി​ടെ വി​ശ്ര​മി​ക്കാ​ൻ മു​ത്ത​പ്പ കാ​ർ നി​ർ​ത്തി​യ​പ്പോ​ൾ ആ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ ക​വ​ർ​ച്ച​ക്കാ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി മൂ​ന്ന​ര​ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​ർ​ന്നു. മ​ദ്ദൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി.

ആ​ഗ​സ്റ്റ് 13ന് ​മാ​ണ്ഡ്യ ഷെ​ട്ടി​ഹ​ള്ളി​ക്ക് സ​മീ​പം കോ​ലാ​ർ സ്വ​ദേ​ശി​ക​ളാ​യ ര​ക്ഷി​ത് റെ​ഡ്ഡി, മാ​ന​സ റെ​ഡ്ഡി ദ​മ്പ​തി​ക​ളും ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ടു. വാ​ഹ​ന​ത്തി​ന്റെ ട​യ​ർ പ​ഞ്ച​റാ​യ​തി​നെ​ത്തു​ട​ർ​ന്ന് ട​യ​ർ മാ​റ്റാ​ൻ ദ​മ്പ​തി​ക​ൾ കാ​ർ നി​ർ​ത്തി. ഈ ​സ​മ​യം ബൈ​ക്കി​ലെ​ത്തി​യ ആ​യു​ധ​ധാ​രി​ക​ൾ ദ​മ്പ​തി​ക​ളു​ടെ 1.70 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ആ​ഭ​ര​ണ​ങ്ങ​ൾ അ​പ​ഹ​രി​ച്ചു. ശ്രീ​രം​ഗ​പ​ട്ട​ണ റൂ​റ​ൽ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

ഉ​ഡു​പ്പി​യി​ൽ​നി​ന്ന് ബം​ഗ​ളൂ​രു​വി​ൽ വി​നോ​ദ​യാ​ത്ര​ക്ക് പോ​വു​ക​യാ​യി​രു​ന്ന കു​ടും​ബ​ത്തെ ശ്രീ​രം​ഗ​പ​ട്ട​ണ​ത്തി​ന് സ​മീ​പം ക​വ​ർ​ച്ച ചെ​യ്തി​രു​ന്നു. പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന വ്യാ​ജേ​ന ര​ണ്ടു​പേ​ർ കാ​ർ പ​രി​ശോ​ധി​ക്കാ​ൻ നി​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടു​കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി 1.50 ല​ക്ഷം രൂ​പ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും അ​പ​ഹ​രി​ച്ചു. സം​ഭ​വ​ത്തി​ൽ ശ്രീ​രം​ഗ​പ​ട്ട​ണ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

മ​ല​യാ​ളി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്കു​നേ​രെ​യും ക​വ​ർ​ച്ച ശ്ര​മ​ങ്ങ​ൾ ന​ട​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsBengaluru Mysore national highway
News Summary - surveillance made stronger at Bengaluru Mysore national highway
Next Story