Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എ.സി.ബി പിരിച്ചുവിട്ട ഉത്തരവിനെതിരായ ഹരജി സുപ്രീംകോടതി സ്വീകരിച്ചില്ല
text_fieldsbookmark_border
ബംഗളൂരു: കർണാടകയിലെ അഴിമതിവിരുദ്ധ ബ്യൂറോ (എ.സി.ബി) പിരിച്ചുവിട്ട ഹൈകോടതി നടപടിക്കെതിരായ ഹരജി സുപ്രീംകോടതി സ്വീകരിച്ചില്ല. കർണാടക സ്വദേശി കങ്കരാജു സമർപ്പിച്ച ഹരജിയാണ് സുപ്രീംകോടതി സ്വീകരിക്കാൻ വിസമ്മതിച്ചത്. ഹരജിക്കാരനുവേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്ഗി ഹാജരായി.
ഇദ്ദേഹത്തിനുവേണ്ടി ഇങ്ങനെയൊരു ഹരജി സുപ്രീംകോടതി പരിഗണിക്കേണ്ട ആവശ്യമെന്താണെന്ന് കോടതി റോഹത്ഗിയോട് ചോദിച്ചു. ഹരജിക്കാരൻ എ.സി.ബിയിലെ പരാതിക്കാരനാണെന്നും കർണാടക സർക്കാറും ഹൈകോടതി വിധിക്കെതിരെയാണെന്നും റോഹത്ഗി വാദിച്ചു. അങ്ങനെയാണെങ്കിൽ സർക്കാറിന്റെ ഹരജിക്കൊപ്പം ഈ ഹരജിയും സമർപ്പിക്കാൻ സുപ്രീംകോടതിയും നിർദേശിക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

