‘സൂപ്പർ കമ്പ്യൂട്ടിങ് ഇന്ത്യ 2025’ഡിസംബറിൽ
text_fieldsബംഗളൂരു: ‘സൂപ്പർ കമ്പ്യൂട്ടിങ് ഇന്ത്യ 2025’ഡിസംബർ ഒമ്പത് മുതൽ 13 വരെ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നടക്കും. ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ സാങ്കേതികവിദ്യ മന്ത്രാലയത്തിന് കീഴിലെ സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ് (സി ഡാക്) ബംഗളൂരുവിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുക.
കുമാര കൃപ റോഡിലെ ലളിത് അശോകിൽ നടന്ന ചടങ്ങിൽ ഉദ്ഘാടന പതിപ്പ് പ്രകാശനം ചെയ്തു. എസ്. കൃഷ്ണൻ മുഖ്യാതിഥിയായി. സി ഡാക് ഡയറക്ടർ ജനറൽ ഇ. മഗേഷ്, ജോയന്റ് സെക്രട്ടറിയും സാമ്പത്തിക ഉപദേഷ്ടാവുമായ രാജേഷ് സിങ്, സി ഡാക് ബംഗളൂരു എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. എസ്.ഡി. സുദർശൻ, ഐ.ഇ.ഇ.ഇ കമ്പ്യൂട്ടർ സൊസൈറ്റി ബംഗളൂരു വിഭാഗം ചെയർപേഴ്സൻ ഡോ. സുനിൽ കുമാർ വുപ്പല, എം.ഐ.ടി ബംഗളൂരു പ്രോ വൈസ് ചാൻസലർ പ്രഫ. മധു വീരരാഘവൻ, സി ഡാക് ബംഗളൂരു ശാസ്ത്രജ്ഞൻ ഡോ. മുഹമ്മദ് മിസ്ബഹുദ്ദീൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

