സുള്ള്യ സ്വദേശി മൊറീഷ്യസിൽ വെള്ളച്ചാട്ടത്തിൽ വീണുമരിച്ചു
text_fieldsപ്രതീകാത്മക ചിത്രം
മംഗളൂരു: മൊറീഷ്യസിലെ വെള്ളച്ചാട്ടത്തിൽ കാൽ വഴുതിവീണ് സുള്ള്യയിൽനിന്നുള്ള വിദ്യാർഥി മരിച്ചു. സുബ്രഹ്മണ്യക്കടുത്തുള്ള കല്ലാജെ നടുഗല്ലുവിലെ ജയലക്ഷ്മിയുടെ മകൻ നന്ദൻ എസ്. ഭട്ടാണ് (25) മരിച്ചത്. ഹോസ്പിറ്റാലിറ്റി ആൻഡ് ടൂറിസത്തിൽ ഡിപ്ലോമ പഠിക്കാനാണ് സ്റ്റുഡന്റ് വിസയിൽ നന്ദൻ മൊറീഷ്യസിൽ പോയത്.
മൃതദേഹം മൊറീഷ്യസിലെ വിക്ടോറിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്നാണ് വിവരം. മൊറീഷ്യസ്, ഇന്ത്യൻ സർക്കാറുകൾ വഴി മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ സഹായിക്കണമെന്ന് നന്ദന്റെ മാതൃസഹോദരനായ കാർക്കളയിൽനിന്നുള്ള സത്യനാരായണ ഭട്ട് കോട്ട ശ്രീനിവാസ് പൂജാരി എം.പിയോട് അഭ്യർഥിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

