Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightതീകൊളുത്തി...

തീകൊളുത്തി ആത്മഹത്യശ്രമം; നഗരത്തിൽ പരിഭ്രാന്തി പരത്തി

text_fields
bookmark_border
തീകൊളുത്തി ആത്മഹത്യശ്രമം; നഗരത്തിൽ പരിഭ്രാന്തി പരത്തി
cancel

മംഗളൂരു: ഉഡുപ്പി നഗരത്തിലെ തിരക്കേറിയ കൽസങ്ക സർക്കിളിൽ പെട്രോൾ നിറച്ച കുപ്പിയുമായി യുവാവ് നടത്തിയ ആത്മഹത്യശ്രമം ജനങ്ങളിൽ പരിഭ്രാന്തി പരത്തി. സിറ്റി പൊലീസും സാമൂഹിക പ്രവർത്തകൻ നിത്യാനന്ദ ഒലക്കാടും ചേർന്ന് നടത്തിയ ഇടപെടലിലൂടെ യുവാവിനെ ദുരന്ത ജ്വാലയിൽനിന്ന് രക്ഷിച്ചു.

പെട്രോൾ നിറച്ച കുപ്പിയുമായി എത്തിയ അജ്ഞാതൻ സ്വന്തം ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുമെന്ന് ഭീഷണിപ്പെടുത്തി. സംഭവം വാഹനമോടിക്കുന്നവർക്കും കാൽനടയാത്രക്കാർക്കും പ്രയാസം സൃഷ്ടിച്ചു. ട്രാഫിക് പൊലീസുകാരുടെ ഗതാഗത നിയന്ത്രണം താളം തെറ്റിച്ചു. ഇയാളിൽനിന്ന് പൊലീസ് പെട്രോൾ കുപ്പി പിടിച്ചെടുത്തതിന് പിന്നാലെ യുവാവ് മറ്റൊരു കുപ്പി പെട്രോൾ നിറച്ച് തിരിച്ചെത്തി പാന്റ്സിൽ ഒഴിച്ച് സ്വയം തീകൊളുത്തി. ഉടനടി പ്രവർത്തിച്ച സിറ്റി പൊലീസ് എസ്.ഐമാരായ നാരായണനും ഗംഗപ്പയും തടയുകയും നിയന്ത്രണവിധേയമാക്കുകയും ചെയ്തു. കസ്റ്റഡിയിലെടുത്ത് കൗൺസലിങ് നൽകിയ ശേഷം ജന്മനാടായ ഗഡാഗിലേക്ക് തിരിച്ചയക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mangaloresuicide attemptmetro news
News Summary - Suicide attempt by setting fire spreads panic in the city
Next Story