സുഗതാഞ്ജലി കാവ്യാലാപന മത്സരം: ഫലം പ്രഖ്യാപിച്ചു
text_fieldsസീനിയർ വിഭാഗം: സ്നേഹ ജിസോ, ലിയോ വില്‍സണ്‍
ബംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ സംഘടിപ്പിച്ച സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. ഓൺലൈനായി നടന്ന ഫലപ്രഖ്യാപനവും സമാപനസമ്മേളനവും ലെഫ്. കേണൽ സോണിയ ചെറിയാൻ ഉദ്ഘാടനം ചെയ്തു. ആറ് മേഖലകളില്‍നിന്നായി ആദ്യ ഘട്ടത്തില്‍ 138 കുട്ടികള്‍ പങ്കെടുത്തു. തെരഞ്ഞെടുക്കപ്പെട്ട 40 കുട്ടികള്‍ രണ്ടാം ഘട്ടത്തില്‍ മത്സരിച്ചു.
നീതു കുറ്റിമാക്കൽ,ലക്ഷ്മി ദാസ് എന്നിവരാണ് മത്സര ഫലങ്ങൾ പ്രഖ്യാപിച്ചത്. വിജയികള്‍ കര്‍ണാടക ചാപ്റ്ററിനെ പ്രതിനിധീകരിച്ച് ആഗോള കാവ്യാലാപന മത്സരത്തില്‍ പങ്കെടുക്കും. വിജയികൾ (യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാന ക്രമത്തിൽ): സീനിയര്‍ വിഭാഗം- സ്നേഹ ജിസോ (സ്വര്‍ഗറാണി ചര്‍ച്ച്, ബംഗളൂരു വെസ്റ്റ് മേഖല), ലിയോ വില്‍സണ്‍ പഞ്ഞിക്കാരന്‍ (വി.സി.ഇ.ടി വിഗ് നാന് നഗര്‍, ബംഗളൂരു സെന്‍ട്രല്‍ മേഖല).
ജൂനിയര്‍ വിഭാഗം: ഭഗത് റാം രഞ്ജിത്ത് (മുദ്ര മലയാള വേദി, മൈസൂര്‍ മേഖല), തനിഷ്ക എം.വി (മൈത്രി മലയാളവേദി, മൈസൂരു മേഖല), ഐക്യ പി. സജീവ് ( ചിക്കബാനവാര, ബംഗളൂരു നോര്‍ത്ത് മേഖല)
ജൂനിയര്‍ വിഭാഗം: ഭഗത് റാം രഞ്ജിത്ത്, തനിഷ്ക എം.വി, ഐക്യ പി. സജീവ്
സബ് ജൂനിയര്‍ വിഭാഗം: ദക്ഷ് എന്‍. സ്വരൂപ് (കേരള സമാജം മൈസൂര്‍, മൈസൂര്‍ മേഖല), ശ്രദ്ധ ദീപക്( കേരള സമാജം ബാംഗ്ലൂര്‍ നോര്‍ത്ത് വെസ്റ്റ്, ബംഗളൂരു നോര്‍ത്ത് മേഖല), അനയ വിനീഷ് (രാജ രാജേശ്വരി പഠന കേന്ദ്രം, ബംഗളൂരു വെസ്റ്റ് മേഖല).
സബ് ജൂനിയര്‍ വിഭാഗം: ദക്ഷ് എന്‍. സ്വരൂപ്, ശ്രദ്ധ ദീപക്, അനയ വിനീഷ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

