Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightക​രി​മ്പ്...

ക​രി​മ്പ് ക​ര്‍ഷ​ക​രു​ടെ പ്ര​തി​ഷേ​ധം ഇന്ന്; ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​റു​ടെ ഓ​ഫി​സി​ന് സ​മീ​പം പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തും

text_fields
bookmark_border
ക​രി​മ്പ് ക​ര്‍ഷ​ക​രു​ടെ പ്ര​തി​ഷേ​ധം ഇന്ന്; ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​റു​ടെ ഓ​ഫി​സി​ന് സ​മീ​പം പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തും
cancel
camera_alt

പ്രതീകാത്മക ചിത്രം

ബം​ഗ​ളൂ​രു: ക​രി​മ്പ് ക​ര്‍ഷ​ക​രു​ടെ കു​ടി​ശ്ശി​ക ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ർ​ണാ​ട​ക സം​സ്ഥാ​ന ക​രി​മ്പ് ക​ർ​ഷ​ക അ​സോ​സി​യേ​ഷ​ൻ ശ​നി​യാ​ഴ്ച ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​റു​ടെ ഓ​ഫി​സി​ന് സ​മീ​പം പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തും. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഹ​ള്ളി​ക്കെ​രെ​ഹു​ണ്ടി ഭാ​ഗ്യ​രാ​ജ് വ്യാ​ഴാ​ഴ്ച മൈ​സൂ​രു​വി​ല്‍ ന​ട​ന്ന വാ​ര്‍ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി കു​ടി​ശ്ശി​ക​യി​ന​ത്തി​ല്‍ കി​ട്ടാ​നു​ള്ള 950 കോ​ടി രൂ​പ ഉ​ട​ന്‍ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ബ​ന്നാ​രി പ​ഞ്ച​സാ​ര ഫാ​ക്ട​റി​യി​ല്‍ ത​ട​ഞ്ഞു വെ​ച്ച 18 കോ​ടി രൂ​പ ക​ർ​ഷ​ക​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് നേ​രി​ട്ട് നി​ക്ഷേ​പി​ക്ക​ണം. വ​ട​ക്ക​ൻ ക​ർ​ണാ​ട​ക​യി​ലും തെ​ക്ക​ൻ ക​ർ​ണാ​ട​ക​യി​ലും ട​ണ്ണി​ന് 800 രൂ​പ​യു​ടെ വി​ല വ്യ​ത്യാ​സം നി​ല​നി​ല്‍ക്കു​ന്നു. സം​സ്ഥാ​ന​ത്ത് ക​രി​മ്പ് വി​ല ഏ​കീ​ക​രി​ക്ക​ണ​മെ​ന്നും ഭാ​ഗ്യ​രാ​ജ് മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പ​ഞ്ച​സാ​ര ഫാ​ക്ട​റി​ക​ളി​ലെ ത​ട്ടി​പ്പ് അ​വ​സാ​നി​പ്പി​ക്കാ​ൻ ന്യാ​യ​മാ​യ ക​രാ​റു​ക​ൾ, ശ​രി​യാ​യ തൂ​ക്ക യ​ന്ത്ര​ങ്ങ​ൾ, ഭാ​രം പ​രി​ശോ​ധി​ക്കാ​ൻ പ്രാ​ദേ​ശി​ക വി​ദ​ഗ്ധ സ​മി​തി എ​ന്നീ സം​വി​ധാ​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്ക​ണം. ഓ​ണ​റ​റി പ്ര​സി​ഡ​ന്റ് അ​ന്ദ​ന​കൊ​പ്പ​ലു രാ​ജു, ട്ര​ഷ​റ​ർ കി​രാ​ഗ​സു​രു രാ​ജ​ണ്ണ, ജി​ല്ലാ പ്ര​സി​ഡ​ന്റ് ബ​ര​ഗു​രു ഗ​ണേ​ഷ്, വൈ​സ് പ്ര​സി​ഡ​ന്റ് ദേ​വ​നൂ​ർ നാ​ഗേ​ന്ദ്ര, ക​ബി​നി ശി​വ​രാ​ജ​പ്പ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Protestssugarcane farmersDeputy CommissionerBanglore
News Summary - Sugarcane farmers protest today; Protest will be held near the Deputy Commissioner's office
Next Story