ക്വിന്റലിന് 3500 താങ്ങുവില ആവശ്യപ്പെട്ട് കരിമ്പ് കർഷകർ പ്രക്ഷോഭത്തിൽ
text_fieldsബംഗളൂരു: കരിമ്പ് ക്വിന്റലിന് 3500 രൂപ കുറഞ്ഞ താങ്ങുവില നൽകണമെന്ന് ആവശ്യപ്പെട്ട് ബെളഗാവി ജില്ലയിലെ കർഷകർ നടത്തുന്ന പ്രതിഷേധം ശക്തി പ്രാപിച്ചു. പഞ്ചസാര മില്ലുകളുടെ വാഗ്‌ദാനം ക്വിന്റലിന് 3200 രൂപയാണ്. എന്നാൽ, ഹസിരു സെനെ ഫാർമേഴ്‌സ് അസോസിയേഷനു കീഴിലുള്ള കർഷകർ ഇത് അംഗീകരിക്കുന്നില്ല.
പ്രക്ഷോഭത്തെത്തുടർന്ന് മേഖലയിലുടനീളമുള്ള 26 പഞ്ചസാര ഫാക്ടറികളുടെ പ്രവർത്തനം സ്തംഭിച്ചു. മുദലഗിയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. തങ്ങളുടെ ആവശ്യത്തിൽ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. പ്രതിഷേധം അത്താണി, ചിക്കോടി, ഹുക്കേരി, ബെയ്‌ൽഹോങ്കൽ, മുദലഗി, ഗോകാക്ക്, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കും വ്യാപിച്ചു.
ഗോകാക്ക് പട്ടണത്തിൽ ബെളഗാവി, സവദത്തി, മുദലഗി, യാരഗട്ടി എന്നിവയുമായി ബന്ധിപ്പിക്കുന്ന പ്രധാന റൂട്ടുകളിൽ ചൊവ്വാഴ്ച പ്രധാന കവലകളിൽ വിദ്യാർഥികൾ കർഷകരോടൊപ്പം ചേർന്ന് റോഡ് ഉപരോധിച്ചതോടെ പ്രക്ഷോഭത്തിന് പുതിയ മുഖമായി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര സ്ഥലം സന്ദർശിച്ച് കർഷകർക്ക് പിന്തുണ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

