കർണാടകയിൽ ഈ വർഷം പഞ്ചസാര ഉൽപാദനം 20 ശതമാനം കുറഞ്ഞേക്കും
text_fieldsബംഗളൂരു: മൺസൂണിൽ പ്രതീക്ഷിച്ച മഴ ലഭിക്കാതായത് കർണാടകയിൽ ഈ വർഷത്തെ പഞ്ചസാര ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കും. 20 ശതമാനത്തോളം ഉൽപാദനം കുറഞ്ഞേക്കുമെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്ത് കരിമ്പ് കൃഷിയിൽ മൂന്നാമതാണ് കർണാടക.
കർണാടകയിലെ കരിമ്പ് കൃഷി ചെയ്യുന്ന ജില്ലകളിൽ മഴയിൽ 55 ശതമാനം കുറവുണ്ടായപ്പോൾ അയൽ സംസ്ഥാനമായ മഹാരാഷ്ട്രയിൽ 71 ശതമാനം കുറവാണുണ്ടായത്. തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ അവസാന മാസമായ സെപ്റ്റംബർ മാസത്തിൽ മഴ നന്നായി ലഭിച്ചാൽ ഒരുപക്ഷേ, പ്രതിസന്ധി മറികടക്കാനായേക്കും.
2022-23ൽ കർണാടകയുടെ ഉൽപാദനം 5.6 ദശലക്ഷം ടണ്ണിൽ നിന്ന് 5.7 ദശലക്ഷം ടൺ ആയി ഉയർന്നു. 2022-23ൽ മഹാരാഷ്ട്ര 12.2 ദശലക്ഷം ടണ്ണിൽ നിന്ന് 10.5 ദശലക്ഷം ടൺ ആയി ഉയർത്തി. ബെളഗാവി, മണ്ഡ്യ ജില്ലകളിലാണ് കർണാടകയിൽ കൂടുതലും കരിമ്പുകൃഷി. എന്നാൽ, കർണാടകയിലെ 71 പഞ്ചസാര മില്ലുകളിൽ 24 എണ്ണവും ബെളഗാവി ജില്ലയിലാണ്.
ഇന്ത്യയുടെ പഞ്ചസാര ഉൽപാദനം 2022-23ൽ 32.8 ദശലക്ഷം ടണ്ണിൽ നിന്ന് 2023-24ൽ 31.7 ദശലക്ഷം ടണ്ണിൽ താഴെയായിരിക്കുമെന്നാണ് ഇന്ത്യൻ ഷുഗർ മിൽസ് അസോസിയേഷൻ (ഐ.എസ്.എം.എ) ചൂണ്ടിക്കാട്ടുന്നത്. 27.5 ദശലക്ഷം ടണ്ണാണ് ആഭ്യന്തര ഉപഭോഗം. ഒക്ടോബർ ഒന്നിന് മുമ്പാണ് പഞ്ചസാര കയറ്റുമതി ക്വാട്ട നിശ്ചയിക്കാറുള്ളത്. 2022-23ൽ, രാജ്യം 6.1 ദശലക്ഷം ടൺ പഞ്ചസാര കയറ്റുമതി ചെയ്തിരുന്നു. 2023-24 ന്റെ ആദ്യ പകുതി വരെ ഇന്ത്യയിൽ നിന്നുള്ള പഞ്ചസാര കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

