സുധാകരനും ഷാജിയും ഇന്ന് ബംഗളൂരുവിൽ
text_fieldsബംഗളൂരു: കോൺഗ്രസ് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുക്കാൻ കേരള പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എം. പി, മുസ്ലിം ലീഗ് കേരള സെക്രട്ടറി കെ.എം ഷാജി എന്നിവർ വ്യാഴാഴ്ച ബംഗളൂരുവിൽ എത്തും. ബി.ടി.എം ലേഔട്ട് മണ്ഡലത്തിൽ മത്സരിക്കുന്ന രാമലിംഗ റെഡ്ഡിയുടെ പ്രചാരണ കൺവെൻഷനിൽ കെ. സുധാകരനും കെ.എം. ഷാജിയും ബെന്നി ബഹനാൻ എം.പിയും സംസാരിക്കും. പ്രചാരണത്തിനായി ഏതാനും ദിവസമായി ബെന്നി ബഹന്നാൻ എം.പി ബംഗളൂരുവിലുണ്ട്. വൈകീട്ട് ഏഴിന് എസ്.ജി പാളയയിലെ സെന്റ് തോമസ് പാരിഷ് ഹാളിലാണ് പരിപാടി. യു.ഡി.എഫ് കർണാടക സംഘടിപ്പിക്കുന്ന മറ്റു മണ്ഡലങ്ങളിലെ പ്രചാരണ യോഗങ്ങളിലും നേതാക്കൾ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

