സുധ മൂർത്തി എം.പിയുടെ വിവരങ്ങൾ ചോർത്താൻ ശ്രമം
text_fieldsസുധ മൂർത്തി
ബംഗളൂരു: കേന്ദ്ര ടെലികോം വകുപ്പിലെ ഉദ്യോഗസ്ഥയാണെന്ന് അവകാശപ്പെട്ട് തന്റെ സ്വകാര്യ വിവരങ്ങൾ ചോർത്താൻ ശ്രമിച്ച സൈബർ തട്ടിപ്പുകാരനെതിരെ കർണാടകയിൽനിന്നുള്ള രാജ്യസഭ എം.പിയും എഴുത്തുകാരിയുമായ സുധ മൂർത്തി ബംഗളൂരു പൊലീസിൽ പരാതി നൽകി.
ഇൻഫോസിസ് മുൻ ചെയർമാനും സ്ഥാപകനുമായ നാരായണ മൂർത്തിയുടെ ഭാര്യയാണ് സുധ. ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 66 (സി), 66 (ഡി), 84 (സി) എന്നിവ പ്രകാരം സൈബർ ക്രൈം പൊലീസ് അജ്ഞാതനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സെപ്റ്റംബർ അഞ്ചിന് രാവിലെ 9.40ന് കേന്ദ്ര സർക്കാറിന്റെ ടെലികോം വകുപ്പിലെ ജീവനക്കാരനെന്ന് അവകാശപ്പെട്ട് ഒരാൾ സുധ മൂർത്തിയെ വിളിക്കുകയും, ആധാർ നമ്പറുമായി ബന്ധിപ്പിക്കാതെയാണ് മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പറഞ്ഞ് സ്വകാര്യ വിവരങ്ങൾ കൈക്കലാക്കാൻ ശ്രമിച്ചതായാണ് പരാതി.
കൂടാതെ തന്റെ നമ്പറിൽനിന്ന് അശ്ലീല സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ടെന്നും ഉച്ചയോടെ നമ്പർ ബ്ലോക്ക് ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ട്രൂകാളർ നമ്പറിന്റെ ഐഡന്റിഫിക്കേഷനിൽ ‘ടെലികോം ഡിപ്പാർട്മെന്റ്’ എന്ന് പ്രദർശിപ്പിച്ചിരുന്നതായും പരാതിയിലുണ്ട്. പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

