Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസ​ബ​ർ​ബ​ൻ റെ​യി​ൽ; 115...

സ​ബ​ർ​ബ​ൻ റെ​യി​ൽ; 115 ഏ​ക്ക​ർ കൈ​മാ​റി റെ​യി​ൽ​വേ

text_fields
bookmark_border
സ​ബ​ർ​ബ​ൻ റെ​യി​ൽ; 115 ഏ​ക്ക​ർ കൈ​മാ​റി റെ​യി​ൽ​വേ
cancel

ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ന്റെ തെ​ക്കേ​യ​റ്റ​മാ​യ ഹീ​ലാ​ലി​ഗ​യെ​യും വ​ട​ക്കേ​യ​റ്റ​മാ​യ രാ​ജ​ന​ഗു​ണ്ഡ​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന സ​ബ​ർ​ബ​ൻ റെ​യി​ലി​ന്റെ നാ​ലാം ഇ​ട​നാ​ഴി നി​ർ​മി​ക്കു​ന്ന​തി​നാ​യി സൗ​ത്ത് വെ​സ്റ്റേ​ൺ റെ​യി​ൽ​വേ 115 ഏ​ക്ക​ർ ഭൂ​മി ദീ​ർ​ഘ​കാ​ല പാ​ട്ട​വ്യ​വ​സ്ഥ​യി​ൽ കെ-​റൈ​ഡി​ന് (ക​ർ​ണാ​ട​ക റെ​യി​ൽ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഡെ​വ​ല​പ്മെ​ന്റ് ലി​മി​റ്റ​ഡ്) കൈ​മാ​റി. എ​യ​ർ​പോ​ർ​ട്ട് ലൈ​ൻ രൂ​പ​രേ​ഖ​ക്കു​ള്ള അ​നു​മ​തി​യും ന​ൽ​കി.

ഇ​തോ​ടു​കൂ​ടി ര​ണ്ടാം ഇ​ട​നാ​ഴി​ക്ക് ഏ​റ്റെ​ടു​ക്കേ​ണ്ട ഭൂ​മി 157 ഏ​ക്ക​റി​ൽ നി​ന്നും 85 ഏ​ക്ക​റാ​യി കു​റ​ഞ്ഞു. ഭൂ​മി ര​ജി​സ്ട്രേ​ഷ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ർ​ത്തി​യാ​യി. കെ-​റൈ​ഡ് ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ 30ന് ​എ​ൽ ആ​ൻ​ഡ് ടി ​ക​മ്പ​നി​ക്ക് നാ​ലാം ഇ​ട​നാ​ഴി​യു​ടെ (ക​ന​ക ലൈ​ൻ) രൂ​പ​രേ​ഖ ത​യാ​റാ​ക്കാ​നും പാ​ത​യി​ലെ വ​യ​ഡ​ക്റ്റ് പാ​ല​ങ്ങ​ൾ നി​ർ​മി​ക്കാ​നു​മു​ള്ള ക​രാ​ർ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, രൂ​പ​രേ​ഖ​ക്ക് റെ​യി​ൽ​വേ ബോ​ർ​ഡ് അ​നു​മ​തി ന​ൽ​കാ​ത്ത​തി​നാ​ലും ഭൂ​മി വി​ട്ടു​ന​ൽ​കു​ന്ന​തി​ലെ അ​നി​ശ്ചി​ത​ത്വം മൂ​ല​വും പ​ദ്ധ​തി വൈ​കു​ക​യാ​യി​രു​ന്നു.

ഇ​രു ത​ട​സ്സ​ങ്ങ​ളും നീ​ങ്ങി​യ​തി​നാ​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള പ്രാ​രം​ഭ​പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഉ​ട​ൻ സ്വ​കാ​ര്യ ഭൂ​മി​ക​ൾ ഏ​റ്റെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കും. ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഡെ​വ​ല​പ്മെ​ന്റ് മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ദേ​വ​ന​ഹ​ള്ളി-​കെ.​എ​സ്.​ആ​ർ ബം​ഗ​ളൂ​രു ഒ​ന്നാം ഇ​ട​നാ​ഴി​യു​ടെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ന​ൽ​കി​യ​ത് 2027 ഡി​സം​ബ​ർ വ​രെ​യാ​ണ്.

യൂ​നി​യ​ൻ ഗ​വ​ൺ​മെ​ന്റ് ഇ​തി​നു മു​മ്പ് 2020 ഒ​ക്ടോ​ബ​റി​ൽ മൂ​ന്നു വ​ർ​ഷ സ​മ​യ​പ​രി​ധി​യോ​ടെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങാ​നു​ള്ള അ​നു​മ​തി​പ​ത്രം ന​ൽ​കി​യി​രു​ന്നു. എ​യ​ർ​പോ​ർ​ട്ട് വ​ഴി​യു​ള്ള ലൈ​നി​ന് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ന​മ്മ മെ​ട്രോ 2021ൽ ​സെ​ൻ​ട്ര​ൽ സി​ൽ​ക്ക് ബോ​ർ​ഡ്-​കോ​മ്പ​ഗൗ​ഡ എ​യ​ർ​പോ​ർ​ട്ട് റൂ​ട്ടി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച​തി​നാ​ൽ എ​യ​ർ​പോ​ർ​ട്ട് വ​ഴി​യു​ള്ള കെ.​എ​സ്.​ആ​ർ സ്റ്റേ​ഷ​ൻ-​ദേ​വ​ന​ഹ​ള്ളി ഇ​ട​നാ​ഴി​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ടെ​ന്ന കെ-​റൈ​ഡി​ന്റെ തീ​രു​മാ​നം റെ​യി​ൽ​വേ ബോ​ർ​ഡി​ന്റെ അ​തൃ​പ്തി​ക്കി​ര​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsSuburban Rail
News Summary - Suburban Rail
Next Story