‘സ്റ്റഡി ഇൻ യു.എസ്’ 18ന് ബംഗളൂരുവിൽ
text_fieldsബംഗളൂരു: യു.എസ് കോൺസുലേറ്റിന്റെ ആഭിമുഖ്യത്തിൽ ബംഗളൂരുവിൽ സംഘടിപ്പിക്കുന്ന ‘സ്റ്റഡി ഇൻ യു.എസ്’ വിദ്യാഭ്യാസ മേള ആഗസ്റ്റ് 18ന് നടക്കും.
എം.ജി റോഡിലെ താജ് ഹോട്ടലിൽ ഉച്ചക്ക് രണ്ടു മുതൽ വൈകീട്ട് അഞ്ചുവരെ നടക്കുന്ന മേളയിൽ യു.എസിലെ 80 അംഗീകൃത സർവകലാശാല പ്രതിനിധികൾ പങ്കെടുക്കും. ഇന്ത്യയിൽ എട്ടിടങ്ങളിലായി നടക്കുന്ന വിദ്യാഭ്യാസ മേള സീരീസിന്റെ ഭാഗമായാണ് ബംഗളൂരുവിലെ മേള. ആഗസ്റ്റ് 16ന് ഹൈദരാബാദ്, 17ന് ചെന്നൈ, 19ന് കൊൽക്കത്ത, 21ന് അഹമ്മദാബാദ്, 22ന് പുണെ, 24ന് മുംബൈ, 25ന് ന്യൂഡൽഹി എന്നിവിടങ്ങളിലാണ് മേള നടക്കുക. പങ്കെടുക്കാനാഗ്രഹിക്കുന്നവർ https://bit.ly/EdUSAFair24Emb ലിങ്കിൽ രജിസ്റ്റർ ചെയ്യണം.

