Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.ഇ.ടി പരീക്ഷക്കിടെ വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ചു; കർണാടകയിൽ പ്രതിഷേധം

text_fields
bookmark_border
ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി
സി.ഇ.ടി പരീക്ഷക്കിടെ വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ചു; കർണാടകയിൽ പ്രതിഷേധം
cancel
camera_altപ്രതീകാത്മക ചിത്രം

ബംഗളൂരു: സി.ഇ.ടി പരീക്ഷക്ക് മുന്നോടിയായുള്ള ദേഹ പരിശോധനക്കിടെ ഇൻവിജിലേറ്റർമാർ ബ്രാഹ്മണ വിദ്യാര്‍ഥികളുടെ പൂണൂല്‍ അഴിപ്പിച്ചതിനെ തുടർന്ന് ബംഗളൂരവിൽ പ്രതിഷേധവും സംഘർഷവും.കോറമംഗല കൃപാനിധി കോളജിലാണ് വെള്ളിയാഴ്ച പ്രഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷക്കിടെ ഹൈന്ദവ വിശ്വസത്തെ ഹനിക്കുന്ന നടപടിയുണ്ടായെന്ന് ആക്ഷേപമുയർന്നത്. അഞ്ച് ബ്രാഹ്മണ വിദ്യാർഥികളുടെ പൂണൂലും കൈയിൽ കെട്ടിയ ചരടുകളും അഴിച്ചമാറ്റാൻ അധ്യാപകർ ആവശ്യപ്പെടുകയായിരുന്നു. പരീക്ഷക്ക് ശേഷം സംഘടിച്ചെത്തിയ രക്ഷിതാക്കളും വിദ്യാർഥികളും നടപടി ചോദ്യം ചെയ്തു.

ശിവമോഗ്ഗ, ബിദർ എന്നിവിടങ്ങളിലും സമാന സംഭവങ്ങള്‍ നടന്നായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. രക്ഷിതാക്കളിൽ ഒരാൾ സാഗർ ടൗൺ പൊലീസിൽ പരാതി നൽകി.ലോഹ ആഭരണങ്ങൾ പാടില്ലെന്നാണ് പരീക്ഷ ചട്ടങ്ങളിലുള്ളതെന്നും പൂണൂല്‍ എന്തു കൊണ്ടാണ് നീക്കണമെന്ന് പറയുന്നതെന്ന് മനസിലാകുന്നില്ലെന്നും ചില വിദ്യാർഥികൾ പ്രതികരിച്ചു. പൂണൂൽ നീക്കം ചെയ്യരുതെന്ന് നിര്‍ദേശം ഉണ്ടായിരുന്നിട്ടും എന്തിന് നീക്കം ചെയ്തുവെന്ന് രക്ഷിതാക്കള്‍ ചോദ്യം ചെയ്തു.സംഭവത്തിൽ കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി എം.സി. സുധാകർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. ചരടുകളും പൂണൂലും നീക്കം ചെയ്യാൻ വിദ്യാര്‍ഥികളോട് ആവശ്യപ്പെടരുതെന്ന് കഴിഞ്ഞ വർഷം തന്നെ അധികൃതര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ ഉദ്യോഗസ്ഥര്‍ അവഗണിച്ചുവെന്ന് രക്ഷിതാക്കൾ ആരോപിച്ചു.അതേസമയം, സംഭവത്തെ വർഗീയമായി മുതലെടുക്കാൻ ബി.ജെ.പി രംഗത്തെത്തി. താലിയും പൂണൂലും നീക്കം ചെയ്യാന്‍ പറയുന്നത് കോൺഗ്രസ് സർക്കാറിന്‍റെ ഹിന്ദു വിരുദ്ധതയുടെ ഭാഗമാണെന്ന് കർണാടക നിയമസഭ പ്രതിപക്ഷ നേതാവ് ആർ. അശോക പറഞ്ഞു.

കഴിഞ്ഞ വർഷം സി.ഇ.ടി, നീറ്റ് പരീക്ഷ വേളയില്‍ പൂണൂല്‍ അഴിപ്പിക്കുകയും കെ.പി.എസ്.സി പരീക്ഷക്കിടെ താലി അഴിക്കാൻന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്നും ഇതെല്ലാം അവര്‍ത്തിക്കുകയാണെന്നും ബി.ജെ.പി നേതാവ് എക്സില്‍ കുറിച്ചു. കോൺഗ്രസ് അനൗദ്യോഗികമായി ശരീഅത്ത് നിയമം നടപ്പിലാക്കിയിട്ടുണ്ട്.ഒരു വശത്ത് റമദാന്‍ മാസത്തിൽ ഉറുദു മീഡിയം സ്കൂളുകളുടെ സമയത്തിൽ മാറ്റം വരുത്തുമ്പോഴാണ് ഇത്തരം നടപടികളെന്നും അദ്ദേഹം ആരോപിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Students' uniforms were removed during CET exams; Protests in Karnataka
Next Story