സ്റ്റുഡന്റ്സ് കോൺഫറൻസും അഹ്ലൻ റമദാനും നാളെ
text_fieldsബംഗളൂരു: ബാംഗ്ലൂർ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ മാർച്ച് ഒമ്പതിന് ശംസ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമത്തിന്റെ ഭാഗമായി അഹ്ലൻ റമദാൻ പരിപാടികൾ ഞായറാഴ്ച നടക്കും. ദുന്നൂറൈൻ കേരള മസ്ജിദ് അഹ്ലൻ റമദാൻ പ്രഭാഷണം വൈകീട്ട് നാലിന് ഹെഗ്ഡെ നഗർ ഹജ്ജ് ഭവന് സമീപമുള്ള ഇഡൻ ഹട്ട്സ് റസ്റ്റാറന്റിൽ നടക്കും.
ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ മുഖ്യ പ്രഭാഷണം നടത്തും. ഡോ. അബ്ദുല്ല ബാസിൽ, അജ്മൽ ഫൗസാൻ എന്നിവർ പങ്കെടുക്കും. ‘നോർത്ത് ബാംഗ്ലൂർ സ്റ്റുഡന്റ്സ് കോൺഫറൻസ്’ രാവിലെ 10 മുതൽ ഇതേ വേദിയിൽ നടക്കും. എട്ടാം ക്ലാസ് മുതലുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം. സി.പി. അബ്ദുല്ല ബാസിൽ, അജ്മൽ ഫൗസാൻ എന്നിവർ നേതൃത്വം നൽകും. ചോദ്യോത്തര സെഷനും ഉച്ചഭക്ഷണവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 8606131166 നമ്പറിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

