സെൽഫിയെടുക്കുന്നതിനിടെ പാറക്കെട്ടിൽ കുടുങ്ങിയ വിദ്യാർഥിനിയെ രക്ഷപ്പെടുത്തി
text_fieldsബംഗളൂരു: തുമകൂരുവിൽ സെല്‍ഫിയെടുക്കുന്നതിനിടെ തടാകത്തിലെ പാറക്കെട്ടില്‍ കുടുങ്ങിയ വിദ്യാർഥിനിയെ രാവും പകലുമായി 12 മണിക്കൂർ നീണ്ട പരിശ്രമത്തിലൂടെ രക്ഷിച്ചു. ഞായറാഴ്ച വൈകീട്ട് അപകടത്തില്‍പ്പെട്ട വിദ്യാർഥിനിയെ തിങ്കളാഴ്ച രാവിലെയാണ് സുരക്ഷിതമായി പുറത്തെത്തിച്ചത്.
ശിവപുര സ്വദേശിനിയും എൻജിനീയറിങ് വിദ്യാർഥിനിയുമായ ഹംസമാണ് (19) തുമകൂരു മൈഡല തടാകത്തില്‍ അപകടത്തിൽപെട്ടത്. കാര്യമായ പരിക്കില്ലെങ്കിലും അവശയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്തായ കീർത്തനക്കൊപ്പം തടാകത്തിലെ പാറക്കെട്ടിന് മുകളില്‍കയറി ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതിനിടെ കാല്‍തെന്നി വെള്ളത്തിലേക്ക് വീഴുകയും തടാകത്തിലെ പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങിപ്പോവുകയുമായിരുന്നു. പെണ്‍കുട്ടിയെ കണ്ടെത്തിയ രക്ഷാപ്രവർത്തകർ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

