കമീഷൻ ഓഫിസിലേക്ക് മാർച്ച് വിദ്യാര്‍ഥി പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു
text_fieldsതെരഞ്ഞെടുപ്പ് കമീഷൻ ഓഫിസിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ച വിദ്യാര്‍ഥി സംഘടനാ അംഗങ്ങളെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നു
ബംഗളൂരു: വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫിസിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ച വിദ്യാര്‍ഥി സംഘടനാ അംഗങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫ്രീഡം പാർക്കിൽ ഒത്തുകൂടിയ പ്രതിഷേധക്കാർ എസ്.ഐ.ആർ പ്രക്രിയ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചു. കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലാണ് തെരഞ്ഞെടുപ്പ് കമീഷന്‍റെ ഓഫിസിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ചതിന് തൊട്ടുപിന്നാലെയാണ് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തത്. ഓൾ ഇന്ത്യ സ്റ്റുഡന്‍റ്‌സ് അസോസിയേഷൻ (എ.ഐ.എസ്.എ), സ്റ്റുഡന്‍റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്.എഫ്.ഐ), ഓൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്‍റ്‌സ് ഓർഗനൈസേഷൻ (എ.ഐ.ഡി.എസ്.ഒ), ഓൾ ഇന്ത്യ സ്റ്റുഡന്‍റ്‌സ് ഫെഡറേഷൻ (എ.ഐ.എസ്.എഫ്) എന്നിവയുൾപ്പെടെ നിരവധി വിദ്യാര്‍ഥി സംഘടനകൾ സംയുക്തമായാണ് പ്രകടനം സംഘടിപ്പിച്ചതെന്ന് സംഘാടകർ പറഞ്ഞു. ഫ്രീഡം പാർക്കിലെ പ്രതിഷേധ സ്ഥലത്ത് നൂറുകണക്കിന് പൊലീസുകാരെ വിന്യസിച്ചിരുന്നു.
പ്രതിഷേധക്കാർ നൂറ് മീറ്റർ മാത്രം അകലെയുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫിസിലേക്ക് എത്തുന്നത് തടയാൻ ഇരുവശത്തും റോഡുകളില്‍ ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. ഐ.ഐ.എസ്.എ കർണാടക ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പൊലീസ് നടപടിയെ ശക്തമായി അപലപിച്ചു. ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചപ്പോൾ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതായും പ്രസ്താവനയില്‍ ആരോപണമുണ്ട്. കർണാടകയിലെ കോൺഗ്രസ് സർക്കാർ ഉടൻ തന്നെ തടങ്കലിൽവെച്ചിരിക്കുന്നവരെ മോചിപ്പിക്കണമെന്നും ബാരിക്കേഡുകൾ നീക്കം ചെയ്യണമെന്നും പ്രതിഷേധം സമാധാനപരമായി മുന്നോട്ട് പോകാൻ അനുവദിക്കുകയും വേണം.
കഴിഞ്ഞ അര പതിറ്റാണ്ടായി ഫ്രീഡം പാർക്കിനുള്ളിലെ അടച്ചിട്ടിരിക്കുന്ന എല്ലാ ഇടങ്ങളും സർക്കാർ തുറക്കുകയും പൗരന്മാർക്ക് ഭീഷണിയോ തടസമോ കൂടാതെ അവരുടെ ജനാധിപത്യ അവകാശങ്ങൾ വിനിയോഗിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുകയും വേണമെന്നും ഐ.ഐ.എസ്.എ കർണാടക പ്രസ്താവനയില്‍ പരമര്‍ശിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

