ശിവനസമുദ്രയിൽ ഒഴുക്കിൽപെട്ട് വിദ്യാർഥി മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി
text_fieldsനന്ദകുമാർ
ശിവനസമുദ്രയിൽ കാവേരി നദിയിൽ ഒഴുക്കിൽപെട്ട
വിദ്യാർഥികളെ അഗ്നിരക്ഷാ സേന കരക്കെത്തിക്കുന്നു
ബംഗളൂരു: ചാമരാജ് നഗർ കൊല്ലഗലിൽ കാവേരി നദിയിലെ ശിവനസമുദ്രയിൽ നീന്താനിറങ്ങിയ വിദ്യാർഥികളിൽ ഒരാൾ ഒഴുക്കിൽപെട്ട് മരിച്ചു. മൂന്നുപേരെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ബംഗളൂരുവിലെ ദയാനന്ദ സാഗർ മെഡിക്കൽ കോളജിലെ വിദ്യാർഥി നന്ദകുമാർ (20) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന പ്രഫുല്ല (22), തുഷാര (20), പ്രമോദ് (23) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഏഴുപേരടങ്ങുന്ന സംഘമായാണ് വിദ്യാർഥികൾ എത്തിയത്. ഇതിൽ മൂന്നുപേർ കരക്കിരുന്നു. ശിവനസമുദ്ര വെള്ളച്ചാട്ടത്തിന് സമീപത്തെ ദർഗ ഭാഗത്താണ് നാലുപേർ നീന്താനിറങ്ങിയത്. വിദ്യാർഥികൾ മുങ്ങിത്താഴ്ന്നതോടെ സമീപത്തുണ്ടായിരുന്ന നാട്ടുകാർ ഉടൻ കൊല്ലഗൽ സിറ്റി ഫയർ സ്റ്റേഷനിൽ വിവരമറിയിച്ചു.
ശിവനസമുദ്രയിൽ കാവേരി നദിയിൽ ഒഴുക്കിൽപെട്ട വിദ്യാർഥികളെ അഗ്നിരക്ഷാ സേന കരക്കെത്തിക്കുന്നു
ഇവർ എത്തിയാണ് മൂന്നുപേരെ രക്ഷപ്പെടുത്തിയത്. ചൊവ്വാഴ്ചയാണ് അപകടം നടന്നത്. മൃതദേഹം ബുധനാഴ്ച രാവിലെയാണ് കണ്ടെടുത്തത്. മഴയിൽ കാവേരി നദിയിൽ ജലനിരപ്പും വർധിച്ചതിനാൽ ശിവനസമുദ്ര, ഗഗനചുക്കി, ബാരാചുക്കി വെള്ളച്ചാട്ടങ്ങൾ കാണാനെത്തുന്നവർ നദിയിലിറങ്ങുന്നത് ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

