പി.യു.സി പരീക്ഷഫലം വന്നയുടൻ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു
text_fieldsസർഗാത്മക ചിത്രം
ബംഗളൂരു: പരീക്ഷാഫലം പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ രണ്ടാം വർഷ പി.യു.സി വിദ്യാർഥിനി ആത്മഹത്യ ചെയ്തു. പി.യു.സി സയൻസ് വിദ്യാർഥിനിയായ തനുശ്രീയാണ് (17) മരിച്ചത്. ഫലം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ വ്യാഴാഴ്ച വൈകീട്ട് 3.30 ഓടെയാണ് സംഭവം.
പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ മനം നൊന്താണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് വിഷയങ്ങളിൽ പരാജയപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ഇതേക്കുറിച്ച് ചർച്ച ചെയ്യാൻ സുഹൃത്തുക്കളെ വിളിച്ചിരുന്നുവെന്നും പിന്നീട് അവരുടെ കോളുകൾക്കും സന്ദേശങ്ങൾക്കും അവൾ മറുപടി നൽകാതിരുന്നതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയില്‍ തനുശ്രീയെ കണ്ടത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.
അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും ഹെബ്ബാള്‍ പൊലീസ് നടത്തിയ അന്വേഷണത്തിൽ ആത്മഹത്യയാണെന്നാണ് സൂചന ലഭിച്ചതായും പൊലീസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

