പഠനത്തിൽ മോശമെന്ന് അധ്യാപകർ; വിദ്യാർഥി ജീവനൊടുക്കി
text_fieldsഗഗൻ കുമാർ
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ കടബ പൊലീസ് സ്റ്റേഷൻ പരിധിയിലെ റെഞ്ചിലാടിയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. റെഞ്ചിലാടിയിലെ ഖണ്ഡിഗയിൽ താമസിക്കുന്ന ഡ്രൈവർ ലക്ഷ്മൺ ഗൗഡയുടെ മകൻ ഗഗൻ കുമാറാണ് (14) മരിച്ചത്. ലക്ഷ്മൺ ഗൗഡ സ്കൂൾ സന്ദർശിച്ചപ്പോൾ മകന്റെ പഠന നിലവാരം തൃപ്തികരമല്ലെന്ന് സ്കൂൾ അധികൃതർ അറിയിച്ചിരുന്നു.
ഇക്കാര്യം മനസ്സിലാക്കിയ ഗഗൻ വൈകീട്ട് വീട്ടിൽ തിരിച്ചെത്തി കുറച്ച് സമയം കളിച്ചു. പിന്നീട് ലഘുഭക്ഷണം കഴിച്ച ശേഷം പുസ്തകങ്ങളുമായി മുറിയിലേക്ക് പോയി. പിതാവ് വിളിച്ചപ്പോൾ മറുപടി ലഭിക്കാത്തതിനാൽ മുറിയുടെ വാതിൽ ബലമായി തുറന്നപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കുട്ടിയെ ഉടൻ താഴെയിറക്കി കടബ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലക്ഷ്മൺ ഗൗഡ നൽകിയ പരാതിയിൽ കഡബ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

