തെരുവ് വ്യാപാരികളെ ഒഴിപ്പിച്ചു; പ്രതിഷേധങ്ങൾക്കിടെ മർദിച്ചതായി പരാതി
text_fieldsഇംതിയാസ്
മംഗളൂരു: നഗരത്തിലെ തെരുവ് കച്ചവടക്കാരെ മംഗളൂരു കോർപറേഷൻ അധികൃതർ പൊലീസ് സഹായത്തോടെ തിങ്കളാഴ്ച ഒഴിപ്പിച്ചു. പ്രതിഷേധിച്ച കച്ചവടക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതിഷേധിച്ച തെരുവ് കച്ചവടക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
മേയർ സുധീർ ഷെട്ടി കണ്ണൂരിന്റെ നിർദേശപ്രകാരമാണിത്. തെരുവ് വ്യാപാരികളോട് മനുഷ്യത്വരഹിതമായാണ് പെരുമാറിയതെന്ന് തെരുവ് കച്ചവടക്കാരുടെ അസോസിയേഷൻ പ്രസിഡന്റ് ബി.കെ. ഇംതിയാസ് ആരോപിച്ചു. സാധനങ്ങളും പെട്ടിക്കടകളും നശിപ്പിച്ചു. താൻ ഉൾപ്പെടെയുള്ള വ്യാപാരികൾക്ക് മർദനമേറ്റതായും ഇംതിയാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

