Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റെയ്ച്ചൂരിൽ തെരുവ് നായുടെ ആക്രമണത്തിൽ കുട്ടിക്ക് ഗുരുതര പരിക്ക്
text_fieldsbookmark_border
നായുടെ കടിയേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിൽ
ബംഗളൂരു: റെയ്ച്ചൂർ ശക്തിനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ദേവസുഗോരുവിൽ തെരുവ് നായുടെ ആക്രമണത്തിൽ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. കെ. ധർമേന്ദ്രയുടെ മകൻ രാമുവാണ് (ഒമ്പത്) ആക്രമണത്തിന് ഇരയായത്. വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന കുട്ടിയുടെ കൈയിലും മുഖത്തും നായ് കടിക്കുകയായിരുന്നു. മുഖത്തിന്റെ വലതു ഭാഗത്താണ് സാരമായ പരിക്ക്. കുട്ടിയെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഴ്ചക്കിടയിൽ നടക്കുന്ന മൂന്നാമത്തെ തെരുവുനായ് ആക്രമണമാണിതെന്ന് നാട്ടുകാർ പറഞ്ഞു.
Next Story

