കഥ-കവിത മത്സര വിജയികൾ
text_fieldsജോമോൻ
ജോസ്, സതീശൻ
ഒ.പി
ബംഗളൂരു: ഡെക്കാൻ കൾചറൽ സൊസൈറ്റി സുവർണ ജൂബിലിയോടനുബന്ധിച്ച് നടത്തിയ കഥ-കവിത മത്സര വിജയികളെ പ്രഖ്യാപിച്ചു. ജോമോൻ ജോസ് തൃപ്പൂണിത്തുറ രചിച്ച ‘അവർ രക്തംകൊണ്ടും മാംസംകൊണ്ടും കളിക്കുന്നു’ എന്ന കഥക്കാണ് കഥാപുരസ്കാരം. സതീശൻ ഒ.പി, കോഴിക്കോട് രചിച്ച ‘സ്വപ്നരാജ്യ’ത്തിനാണ് കവിത പുരസ്കാരം.
5000 രൂപ കാഷ് അവാർഡും ഫലകവും ഒക്ടോബർ രണ്ടിന് വൈകീട്ട് നാലിന് ജെ.സി. റോഡിലെ എ.ഡി.എ രംഗമന്ദിരയിൽ നടക്കുന്ന സുവർണ ജൂബിലി സമാപന സാംസ്കാരിക സമ്മേളനത്തിൽ സമ്മാനിക്കും. കഥാകൃത്തുക്കളായ ജേക്കബ് അബ്രഹാം, രമേശൻ മുല്ലശ്ശേരി എന്നിവരാണ് വിജയികളെ തിരഞ്ഞെടുത്തത്. കവികളായ ഇന്ദിര ബാലൻ, പി.എൻ. ഗോപീകൃഷ്ണൻ എന്നിവർ കവിത പുരസ്കാരത്തിന്റെ വിധി നിർണയം നടത്തി.

