ചിക്കമഗളൂരിൽ വീടിനു നേരെ കല്ലേറ്; മൂന്നുപേർ അറസ്റ്റിൽ
text_fieldsഅറസ്റ്റ് വിവരമറിഞ്ഞ് എത്തിയവർ
മംഗളൂരു: ചിക്കമംഗളൂരു നഗരത്തിലെ വിജയപുര പ്രദേശത്തെ വീടിനു നേരെ അടുത്തിടെയുണ്ടായ കല്ലേറ് സംഭവത്തിലും തുടർന്നുണ്ടായ അക്രമത്തിലും മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗൗരി കലുവെയിലെ കെ. ഭരത് (23), രാമനഹള്ളിയിലെ എം. ദിലീപ് (27), സംഭവത്തിൽ ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്ന മോട്ടോർ സൈക്കിളിന്റെ ഉടമ സി. ഹരീഷ് എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തിന് മൂന്നു ദിവസം മുമ്പ് പ്രതികൾ പരാതിക്കാരിയുടെ വീടിന് സമീപം മോട്ടോർ സൈക്കിളുകളിൽ ചുറ്റി സഞ്ചരിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പ്രതിയും പരാതിക്കാരിയും തമ്മിൽ നേരത്തേ തർക്കം ഉണ്ടായിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കല്ലേറിന് പിന്നിലെ കൃത്യമായ ലക്ഷ്യവും മറ്റുള്ളവർക്ക് ഇതിൽ പങ്കുണ്ടോ എന്നും കണ്ടെത്താൻ കൂടുതൽ അന്വേഷണം നടത്തിവരുകയാണെന്ന് പൊലീസ് പറഞ്ഞു. കല്ലേറ് സംഭവത്തെത്തുടർന്ന് മേഖലയിൽ സംഘർഷാവസ്ഥ രൂപപ്പെട്ടിരുന്നു. കല്ലെറിഞ്ഞവരെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പാർട്ടി മിണ്ടാതിരിക്കില്ലെന്ന് ബി.ജെ.പി മുന്നറിയിപ്പ് നൽകിയതോടെ വിഷയം രാഷ്ട്രീയ വഴിത്തിരിവിലേക്ക് നീങ്ങി. അതേസമയം, സംഭവം കെട്ടിച്ചമച്ചതാണെന്ന് എസ്.ഡി.പി.ഐയും വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

