നിയമവ്യവസ്ഥ പൂർണമാവാൻ സാധാരണക്കാരനും നീതി ലഭിക്കണം -ജസ്റ്റിസ് അബ്ദുൽ നസീർ
text_fieldsപുത്തൂർ കോടതി സമുച്ചയം ആന്ധ്ര ഗവർണർ ജസ്റ്റിസ് അബ്ദുൽനസീർ ഉദ്ഘാടനം ചെയ്യുന്നു
മംഗളൂരു: സാധാരണക്കാർക്ക് നീതി ലഭ്യമാക്കുന്നതിനാണ് കോടതികൾ പ്രവർത്തിക്കുന്നതെന്നും ഈ ഉത്തരവാദിത്തം ഭരണഘടന സ്വഭാവമുള്ളതാണെന്നും ആന്ധ്രാപ്രദേശ് ഗവർണർ ജസ്റ്റിസ് അബ്ദുൽനസീർ പറഞ്ഞു. പുത്തൂരിൽ പുതിയ കോടതി സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമവാഴ്ചയുടെ പ്രതീകങ്ങളായി കോടതികളെ വിശേഷിപ്പിച്ച ജസ്റ്റിസ് സമൂഹത്തിലെ അനീതിക്കെതിരെ എല്ലാവർക്കും നീതി ഉറപ്പാക്കുന്നതിൽ അവ നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് പറഞ്ഞു.
നീതി വേഗത്തിൽ ലഭ്യമാക്കുന്നതിന് ആധുനിക കോടതി കെട്ടിടങ്ങളും നൂതന സാങ്കേതികവിദ്യയുടെ ഉപയോഗവും അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോടതി അടിസ്ഥാന സൗകര്യങ്ങൾക്ക് പുറമേ, ജഡ്ജിമാരുടെ സമഗ്രത, അഭിഭാഷകരുടെ പ്രതിബദ്ധത, കോടതി ജീവനക്കാരുടെ സമർപ്പണം എന്നിവ ഫലപ്രദമായി നീതി നടപ്പാക്കുന്നതിന് നിർണായകമാണെന്ന് കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസ് വിഭുഭക്രു പറഞ്ഞു.ദക്ഷിണ കന്നഡ ജില്ല ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടു റാവു, ബ്രിജേഷ് ചൗട്ട എം.പി, അശോക് കുമാർ റൈ എം.എൽ.എ, ഹൈകോടതി രജിസ്ട്രാർ ജനറൽ ഭരത് കുമാർ, ഡെപ്യൂട്ടി കമീഷണർ ദർശൻ എച്ച്.വി., പുത്തൂർ അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് ജഗന്നാഥ് റൈ തുടങ്ങിയവർ പങ്കെടുത്തു. പ്രിൻസിപ്പൽ ജില്ല ജഡ്ജി ബസവരാജ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

