സംസ്ഥാന യുവജനോത്സവത്തിന് തുടക്കം
text_fieldsകേരള സമാജം സംസ്ഥാന യുവജനോത്സവത്തിൽ നടന്ന ഒപ്പന മത്സരത്തിൽ നിന്ന്
ബംഗളൂരു: കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടക സംസ്ഥാനത്തെ മലയാളി യുവ കലാകാരന്മാര്ക്കായി സംഘടിപ്പിക്കുന്ന എട്ടാമത് യുവജനോത്സവത്തിന് വർണാഭമായ തുടക്കം .
ബംഗളൂരു ഇന്ദിരാനഗര്‍ ഫിഫ്ത്ത് മെയിന്‍, നയൻത് മെയിൻ ക്രോസിലുള്ള കൈരളി നികേതന്‍ എജുക്കേഷന്‍ ട്രസ്റ്റ് കാമ്പസില്‍ മൂന്ന് വേദികളിലായി നടക്കുന്ന യുവജനോത്സവം കേരള സമാജം വൈസ് പ്രസിഡന്റ് പി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. കേരള സമാജം ജനറൽ സെക്രട്ടറി റജികുമാര്‍ അധ്യക്ഷത വഹിച്ചു.
കെ എന്‍.ഇ. ട്രസ്റ്റ് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, സെക്രട്ടറി രാജഗോപാൽ, കേരള സമാജം അസി. സെക്രട്ടറി വിനേഷ് , കൾചറൽ സെക്രട്ടറി വി.എൽ. ജോസഫ് , വനിത വിഭാഗം കൺവീനർ ലൈല രാമചന്ദ്രൻ കള്‍ച്ചറല്‍ സെക്രട്ടറി വി.എല്‍. ജോസഫ്, കെ.വി. മനു എന്നിവര്‍ സംബന്ധിച്ചു.
സബ് ജൂനിയര്‍ വിഭാഗത്തിലെ നൃത്തപരിപാടികള്‍ ശ്രദ്ധേയമായി. കേരളത്തനിമയേകാന് കേരളത്തില്‍ നിന്നെത്തിയ മേക്കപ്പ് മാന്മാര്ക്ക് കഴിഞ്ഞു. നൂറിലധികം കലാകാരന്മാര് മത്സരത്തില്‍ പങ്കെടുക്കുന്നു. പദ്യം ചൊല്ലല്‍, ലളിതഗാനം , ശാസ്ത്രീയ സംഗീതം , നാടന്‍ പാട്ട്, മാപ്പിളപ്പാട്ട് , പ്രസംഗം (മലയാളം) , നാടോടി നൃത്തം , ഭരതനാട്യം , മോഹിനിയാട്ടം , കുച്ചിപ്പുടി ,ഓട്ടന്തുള്ളല്, മിമിക്രി , മോണോആക്ട് , സംഘനൃത്തം , കൈകൊട്ടിക്കളി(തിരുവാതിര) , ഒപ്പന ,മാര്‍ഗംകളി , ദഫ് മുട്ട് എന്നീ 18 ഇനങ്ങളിലാണ് മത്സരം നടക്കുന്നത് .
5 മുതല്‍ 21 വയസ്സുവരെ സബ് ജൂനിയര്‍ , ജൂനിയര്‍ , സീനിയര്‍ എന്നീ മൂന്നു വിഭാഗങ്ങളിലായാണ് മത്സരം.

