സംസ്ഥാന യുവജനോത്സവത്തിന് നാളെ തുടക്കം
text_fieldsrepresentational image
ബംഗളൂരു: കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടക സംസ്ഥാനത്തെ യുവാക്കള്‍ക്കായി ശനി, ഞായർ ദിവസങ്ങളിൽ യുവജനോത്സവം സംഘടിപ്പിക്കും. ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ എജുക്കേഷന്‍ ട്രസ്റ്റ് കാമ്പസില്‍ മൂന്ന് വേദികളിലായി നടക്കുന്ന മത്സരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ആരംഭിക്കും.
പദ്യം ചൊല്ലല്‍, ലളിതഗാനം, ശാസ്ത്രീയ സംഗീതം, നാടന്‍ പാട്ട്, മാപ്പിളപ്പാട്ട്, പ്രസംഗം (മലയാളം), നാടോടി നൃത്തം, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പിടി, ഓട്ടന്തുള്ളല്, മിമിക്രി, മോണോആക്ട്, സംഘനൃത്തം, കൈകൊട്ടിക്കളി (തിരുവാതിര), ഒപ്പന, മാര്‍ഗംകളി, ദഫ് മുട്ട് എന്നീ 18 ഇനങ്ങളില്‍ മത്സരം നടക്കും. അഞ്ചു മുതല്‍ 18 വയസ്സുവരെ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ മൂന്നു വിഭാഗങ്ങളിലായി മത്സരം നടക്കും. വ്യക്തിഗത മത്സരങ്ങളില്‍ ഒരാള്‍ക്ക് പരമാവധി അഞ്ച് ഇനങ്ങളില്‍ പങ്കെടുക്കാം.
മൂന്നു വിഭാഗത്തിലും കലാതിലകവും കലാപ്രതിഭയും ഉണ്ടാകുമെന്ന് കേരള സമാജം ജനറല്‍ സെക്രട്ടറി റജി കുമാര്‍, കൾചറൽ സെക്രട്ടറി വി. മുരളീധരൻ എന്നിവർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് ഫോൺ: 98861 81771, 87926 87607.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

